‘അജു വര്‍ഗീസിനെ ധ്യാന്‍ ശ്രീനിവാസന്‍ ഭിത്തിയിലൊട്ടിച്ചു’, 25 ലക്ഷം പേരാണ് ആ വീഡിയോ കണ്ടത്: അജു

/

ധ്യാന്‍ ശ്രീനിവാസനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

അജു വര്‍ഗീസിനെ ധ്യാന്‍ ശ്രീനിവാസന്‍ ഭിത്തിയിലൊട്ടിച്ചു എന്ന വീഡിയോ 25 ലക്ഷം പേര്‍ കണ്ടിരുന്നെന്നും ആ വീഡിയോ താനും കണ്ടെന്നും അജു പറയുന്നു.

‘ ധ്യാന്‍ എപ്പോഴും സ്വന്തമായി പുള്ളിയെ തന്നെ എത്രവേണമെങ്കിലും കുറ്റം പറയുന്നത് നമുക്ക് കേള്‍ക്കാം. അല്ലെങ്കില്‍ വേറെ ആരേയെങ്കിലും കുറ്റംപറയുന്നതും കേള്‍ക്കാം.

എന്നെ കുറിച്ചൊക്കെ പറഞ്ഞ ഒരു വീഡിയോ 25 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസിനെ ഭിത്തിയിലൊട്ടിച്ചു എന്ന വീഡിയോ. ഞാന്‍ ഇത് ഇരുന്ന് കാണുകയാണ്.

ചന്തു ഒരു ഭാരമായി, മനസിന്റെ ദുഖമായി, ഒരു വീരനായകന്റെ പരിവേഷത്തോടെ നമ്മുടെ കൂടെ പോരുന്നതിന്റെ കാരണം അതാണ്: മമ്മൂട്ടി

എന്ത് രസമായിട്ടാണ് എന്നെ ഭിത്തിയിലൊട്ടിക്കുന്നത്. അതായത് പുള്ളി എന്നെ കുറിച്ച് പറയുകയാണ് ‘രണ്ട് മിനുട്ട് സംസാരിച്ചാല്‍ നമുക്ക് തോന്നും അയാള്‍ ഒരു ഭയങ്കര ബുദ്ധിയുള്ള ആളാണെന്ന്. അപ്പോള്‍ തന്നെ മനസിലാകും മരയൂളയാണെന്ന്’ (ചിരി).

വിനീത് വേറെ ഒരാളാണ്. ധ്യാനുമായും വിനീതുമായും ഒരേ അളവില്‍ സൗഹൃദം ഉള്ള ആളാണ് ഞാന്‍. അതുപോലെ വിശാഖുണ്ട്. ഇവര്‍ക്കൊന്നും സംസാരിക്കാന്‍ ടോപ്പിക്കിന് ക്ഷാമമില്ല.

ധ്യാന്‍ വെറുതെ പറയുന്നതാണ് അയാള്‍ സിനിമയോട് പ്രത്യേകിച്ച് കമിറ്റ്‌മെന്റ് ഒന്നും ഇല്ല എന്ന്. പിന്നെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുന്നു എന്നേയുള്ളൂ.

ഇയാളുടെ പാഷനും ഫയറും തിരയൊഴിച്ചുള്ള കുഞ്ഞിരാമായണം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗൂഢാലോചന ഇതിലൊക്കെ ഞാന്‍ കണ്ടതാണ്. സിനിമയോട് വലിയ ഡെഡിക്കേഷനുള്ള നടന്‍ തന്നെയാണ് ധ്യാന്‍.

എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടില്‍ ഒരു കഥ ഉണ്ടാക്കിക്കൂടാ, അദ്ദേഹത്തിന്റെ സാക്ഷ്യമെന്തായിരിക്കുമെന്ന എം.ടിയുടെ യാത്രയാണ് വടക്കന്‍വീരഗാഥ: മമ്മൂട്ടി

എനിക്ക് ഇന്നും ഓര്‍മയുണ്ട് ഒരേമുഖം എന്ന ധ്യാനിന്റെ സിനിമ ഇറങ്ങാന്‍ അന്ന് ആളുകള്‍ വെയ്റ്റിങ് ആയിരുന്നു. തിര, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി ഇതിന് ശേഷം ഇറങ്ങുകയാണല്ലോ. ഒരേമുഖം പോലും അന്ന് ഫസ്റ്റ് ഷോയൊക്കെ ഹൗസ്ഫുള്‍ ആയിരുന്നു,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese about Dhyan Sreenivasan