ആപ്പ് കൈ സേ ഹോ എന്ന പേര് പാന്‍ ഇന്ത്യന്‍ റീച്ചിന് വേണ്ടിയോ; മറുപടിയുമായി അജു

/

ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ആപ്പ് കൈസേ ഹോ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അജു വര്‍ഗീസ്.

തീര്‍ച്ചയായും പാന്‍ ഇന്ത്യന്‍ റീച്ചിന് വേണ്ടിയാണ് അങ്ങനെ ഒരു പേരിട്ടത് എന്നായിരുന്നു അജുവിന്റെ തമാശരൂപേണയുള്ള മറുപടി.

ഒ.ടി.ടിയിലൊക്കെ വരുമ്പോള്‍ നോര്‍ത്ത് ഇന്ത്യയിലുള്ള ധ്യാനിന്റെ ഫാന്‍സിന് ആസ്വദിക്കാന്‍ വേണ്ടിയാണ് അങ്ങനെ ഒരു പേരെന്നും പഞ്ചാബിലേയും ബീഹാറിലേയുമൊക്കെ ഫാന്‍സിനെ നോക്കിയാണ് അങ്ങനെയൊരു പേരെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഒട്ടും റെസ്‌പെക്ടഡ് ആയ ജോലിയല്ല അസി. ഡയറക്ടറുടേത്; ആ പണി നിര്‍ത്താന്‍ കാരണം തന്നെ അതാണ്: സംവിധായകന്‍ എം.സി ജിതിന്‍

‘മാറുന്ന മലയാള സിനിമയുടെ കാലയളവില്‍ ഇതേ പോലെ ഒരു ഹിന്ദി പേരിട്ടത് അതിന് തന്നെയാണ്. ഒ.ടി.ടിയിലൊക്കെ വരുമ്പോള്‍ നോര്‍ത്ത് ഇന്ത്യയിലുള്ള ധ്യാനിന്റെ ഫാന്‍സിന് ആസ്വദിക്കാന്‍ കൂടി വേണ്ടി.

പാന്‍ ഇന്ത്യന്‍ സിനിമകള്‍ ആകെ ഓടുന്നത് പഞ്ചാബിലും ബീഹാറിലും ആണെന്ന് ആരോ പറഞ്ഞായിരുന്നു ഈ അടുത്ത്. ആ ഓഡിയന്‍സിനെ നോക്കി തന്നെയാണ്. പിന്നെ ധ്യാന്‍ ബോജ്പൂരിയില്‍ പുതിയ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുന്നുണ്ടെന്നും കേട്ടു,’ അജു വര്‍ഗീസ് പറഞ്ഞു.

നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേള്‍ഡ് എന്റെര്‍ടൈനിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ അംജത്ത് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

തിരിച്ചുവരവിന്റെ പാതയില്‍ സിനിമ നില്‍ക്കുമ്പോള്‍ അതിനെ നിന്ദിക്കരുത്, അഹങ്കാരം കാണിക്കരുത്: അജു വര്‍ഗീസ്

ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണിത്.

ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ നര്‍മ്മമൂഹൂര്‍ത്തങ്ങളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്ന് നടക്കുന്ന ആഘോഷവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Content Highlight: Aju Varghese about Dhyan Sreenivasan