ശരിക്കും കണ്‍ഫ്യൂഷനിലാണ്; അക്കാര്യത്തില്‍ ഞാനിപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് : അജു വര്‍ഗീസ്

/

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് അജു വര്‍ഗീസ്. പിന്നീടിങ്ങോട്ട് കോമഡി വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടെയും നെഗറ്റീവ് വേഷങ്ങളിലൂടേയുമെല്ലാം തിളങ്ങാന്‍ അജുവിന് സാധിച്ചു.

കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ വെബ് സീരീസുകളുടേയും സിനിമകളുടേയും ഭാഗമാകുകയാണ് അദ്ദേഹം. വെബ് സീരീസുകള്‍ അടക്കം ഈ വര്‍ഷം മാത്രം 14 സിനിമകളുടെ ഭാഗമായിട്ടുണ്ട് അജു.

കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ താന്‍ അല്‍പം കൂടി ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് അജു വര്‍ഗീസ്. വേഷത്തിന്റെ ദൈര്‍ഘ്യത്തിലല്ല, അതിന്റെ പുതുമയ്ക്കും പ്രാധാന്യത്തിനുമാണു മുന്‍ഗണനയെന്നും താരം പറയുന്നു.

നടനെന്ന നിലയില്‍ പുഷ്പ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല: ഫഹദ് ഫാസില്‍

‘ ഞാന്‍ ശരിക്കും ഒരു കണ്‍ഫ്യൂഷനിലാണ്. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ ചോദിക്കും കോമഡി മാത്രമേയുള്ളോന്ന്.. ഇനി സീരിയസ് വേഷങ്ങള്‍ ചെയ്താല്‍ അതിലും വരും ചോദ്യം.

പക്ഷേ, ഈ വര്‍ഷം ഇതെല്ലാം ചെയ്യാനും പരീക്ഷിക്കാനും പറ്റി. ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയില്‍ ഇരട്ട വേഷമായിരുന്നു. ‘ഗുരുവായൂര്‍ അമ്പല നടയില്‍’ ഗായകനായി.

കേരള ക്രൈം ഫയല്‍സ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ വെബ്‌സീരിസുകളില്‍ തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സ്വര്‍ഗം, ഫീനിക്‌സ് എന്നിവയില്‍ നായകനായിരുന്നു.

ഞാന്‍ ആ വലയത്തില്‍ കിടന്ന് കറങ്ങുകയാണെന്ന് മനസിലായി: ഉണ്ണി മുകുന്ദന്‍

ഗഗനചാരി, ഹലോ മമ്മി എന്നിവയില്‍ കോമഡി വേഷത്തില്‍ എത്താന്‍ പറ്റി. ആനന്ദ് ശ്രീബാലയില്‍ നല്ലൊരു ക്യാരക്ടര്‍ വേഷവും ചെയ്തു. അതുപോലെ സ്താനാര്‍ത്തി ശ്രീക്കുട്ടനില്‍ നെഗറ്റീവ് വേഷം.

അങ്ങനെ വേറിട്ടൊരു യാത്രയായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അല്‍പം കൂടി ശ്രദ്ധിക്കുന്നുണ്ട്. വേഷത്തിന്റെ ദൈര്‍ഘ്യത്തിലല്ല, അതിന്റെ പുതുമയ്ക്കും പ്രാധാന്യത്തിനുമാണു മുന്‍ഗണന,’ അജു വര്‍ഗീസ് പറയുന്നു.

മലയാളം മാത്രമല്ല തമിഴില്‍ കൂടി ചുവടുറപ്പിക്കുകയാണ് അജു. തമിഴിലെ പുതിയ സിനിമയെ കുറിച്ചും അഭിമുഖത്തില്‍ അജു സംസാരിച്ചു.

‘ പേരന്‍പ് സംവിധാനം ചെയ്ത റാമിന്റെ സിനിമയില്‍ നല്ലൊരു കഥാപാത്രമായെത്തുന്നുണ്ട്. ഇതിനൊപ്പം പ്രഭുദേവ എ.ആര്‍.റഹ്‌മാന്‍ എന്നിവര്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന മൂണ്‍വാക്കിലും ഭാഗമാകുന്നുണ്ട്. ഒരു ജോളി അടിച്ചുപൊളി കഥാപാത്രമാണതില്‍.

ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും ഉപയോഗിച്ചില്ല; സൂക്ഷ്മദര്‍ശിനിയിലെ ഡിലീറ്റഡ് സീനുകളെ കുറിച്ച് താരങ്ങള്‍

ഇതിനൊപ്പം മലയാളത്തില്‍ ഐഡന്റിറ്റിയാണ് അടുത്ത ചിത്രം. പടക്കുതിര എന്ന ചിത്രത്തിലൂടെ വീണ്ടും നായകനാവുകയാണ്. അതുപോലെ കേരള ക്രൈം ഫയല്‍സ് 2, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ വെബ്സീരിസുകളും വരാനുണ്ട്,’ താരം പറഞ്ഞു.

Content Highlight: Aju Varghese about his new Movies and Challenges