ലവ് ആക്ഷന്‍ ഡ്രാമക്ക് വേണ്ടി കടം വാങ്ങാന്‍ ബാക്കിയില്ലാത്ത രണ്ട് നടന്മാര്‍ അവരാണ്: അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റി എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് സീരിയസ് റോളുകളിലും അജു തന്റെ കഴിവ് തെളിയിച്ചു. കേരള ക്രൈം ഫയല്‍സ് എന്ന സീരീസിലെ നായകവേഷവും അജുവിന് കൈയടി നേടിക്കൊടുത്തു.

Also Read: അന്ന് ദിവസവും വീഴുന്നതായിരുന്നു എന്റെ പണി; ആ മോഹന്‍ലാല്‍ ചിത്രം എനിക്ക് ബുദ്ധിമുട്ടായിരുന്നു: ഭാവന

അഭിനയത്തിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. ഓണം റിലീസായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ആ സിനിമക്ക് വേണ്ടി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ ഒഴികെ ബാക്കി എല്ലാവരില്‍ നിന്നും കടം വാങ്ങിയിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്.

Aju Varghese

അടി കപ്യാരേ കൂട്ടമണിയുടെ സമയത്താണ് ധ്യാന്‍ ആ സിനിമയുടെ കഥ തന്നോട് പറഞ്ഞതെന്ന് അജു പറഞ്ഞു. ഷോര്‍ട്ട് ഫിലിമായി ചെയ്യാന്‍ വെച്ചിരുന്ന സബ്ജക്ടാണ് അതെന്നും ബജറ്റില്ലാത്തതിനാല്‍ ഡ്രോപ്പ് ചെയ്‌തെന്നും ധ്യാന്‍ തന്നോട് പറഞ്ഞെന്ന് അജു കൂട്ടിച്ചേര്‍ത്തു. ആ കഥ ഡെവലപ് ചെയ്താല്‍ താനത് നിര്‍മിക്കാമെന്ന് ധ്യാനിന് വാക്ക് കൊടുത്തെന്നും എന്നാല്‍ മൂന്ന് വര്‍ഷത്തോളമെടുത്തപ്പോള്‍ ധ്യാന്‍ ആദ്യം പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആ സിനിമക്ക് ചെലവായെന്നും അജു പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്തപ്പോളാണ് താരം ഇക്കാര്യം പറഞ്ഞത്.

Also Read: ‘ അഭിനയത്തില്‍ ലാല്‍ നിന്നെ വിഴുങ്ങിക്കളയുമെന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി’

‘അടി കപ്യാരേ കൂട്ടമണിയുടെ സമയത്ത് ധ്യാന്‍ എന്നോട് പറഞ്ഞ കഥയാണ് ലവ് ആക്ഷന്‍ ഡ്രാമയുടേത്. അവന് ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതുകൊണ്ട് അവന്‍ പറയുന്ന കഥകളെല്ലാം ഞാന്‍ കേട്ടു. പലതും അവന് ഡ്രോപ്പ് ചെയ്യേണ്ടി വന്ന കഥകളാണ്. അതില്‍ ഈയൊരെണ്ണം എനിക്ക് ഇഷ്ടമായി. ഒരു സിനിമക്കുള്ള കഥയാണ് ഇതെന്നും ഡെവലപ് ചെയ്താല്‍ നന്നാകുമെന്നും ഞാന്‍ അവനോട് പറഞ്ഞു. ആദ്യം അവനൊരു ഏകദേശ ബജറ്റ് പറഞ്ഞതുകൊണ്ട് ആ പൈസക്ക് തീര്‍ക്കാന്‍ ഞാന്‍ കണക്കുകൂട്ടി.

പക്ഷേ പ്രതീക്ഷിച്ചതിലും അധികം സമയമെടുത്തു അത് തീര്‍ക്കാന്‍. ഈ സിനിമ ചെയ്യുന്ന സമയത്ത് രണ്ട് പ്രളയം വന്നുപോയി. എന്തോ ഭാഗ്യത്തിന് കൊറോണ ആ സമയത്ത് ഉണ്ടായില്ല. അതുംകൂടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകില്ലായിരുന്നു. ആ സിനിമ ചെയ്യുന്ന സമയത്ത് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകലൊഴികെ ബാക്കി എല്ലാവരുടെയും കൈയില്‍ നിന്ന് ഞാന്‍ കടം വാങ്ങിയിട്ടുണ്ടായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese about Love Action Drama movie and Dhyan Sreenivasan