കരിയറിന്റെ തുടക്കത്തില്‍ മികച്ച ഒരുപാട് സിനിമകള്‍ നല്‍കിയ നടനാണ് നിവിന്‍ പോളി. എന്നാല്‍ ഈയിടെയായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളില്‍ ചിലത് പ്രതീക്ഷിച്ച അത്രയും വിജയമായിരുന്നില്ല. അതിനൊപ്പം വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങുകളും നടന്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തെന്ന നിലയില്‍ എങ്ങനെയാണ് നിവിനെ സപ്പോര്‍ട്ട് ചെയ്തതെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്.
ആ സമയത്ത് താന്‍ കുറച്ച് ബ്രൂട്ടല്‍ സപ്പോര്‍ട്ടിന്റെ ആളായിരുന്നു എന്നാണ് അജു പറയുന്നത്. തിരുത്തലുകള്‍ എന്ന രീതിയില്‍ താന്‍ നിവിന്‍ പോളിയെ ക്രിട്ടിസൈസ് ചെയ്തു കൊണ്ടിരുന്ന ആളാണെന്നും നടന്‍ പറയുന്നു. ഇനിയുള്ള കാലഘട്ടത്തിലേക്ക് കൂടെ അപ്പീല്‍ ചെയ്യുന്ന സിനിമകളിലാണ് നിവിന്‍ ഭൂരിഭാഗവും അഭിനയിച്ചിട്ടുള്ളതെന്നും അതുകൊണ്ട് എന്നുവേണമെങ്കിലും അദ്ദേഹത്തിന് തിരിച്ചുവരാമെന്നും അജു വര്‍ഗീസ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിവിനെ സപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന് ചോദിച്ചാല്‍ ഞാന്‍ കുറച്ച് ബ്രൂട്ടല്‍ സപ്പോര്‍ട്ടിന്റെ ആളായിരുന്നു. ഞാന്‍ അവനെ ക്രിട്ടിസൈസ് ചെയ്തു കൊണ്ടിരുന്ന ആളാണ്. തിരുത്തലുകള്‍ എന്ന രീതിയിലാണ് ക്രിട്ടിസൈസ് ചെയ്തത്. എങ്കിലും സ്വന്തം തീരുമാനങ്ങളില്‍ മാറ്റം വേണമെന്ന് തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. അതിന് അയാള് തന്നെ വിചാരിക്കുകയും വേണം.
അതിനിടയില്‍ ആര് പറഞ്ഞാലും സ്വയം തോന്നാതെ മാറില്ല എന്നതാണ് സത്യം. എന്നാല്‍ ഇപ്പോള്‍ നിവിന്‍ സ്വയം മാറ്റം വരുത്തി തുടങ്ങിയെന്ന് തോന്നുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റായിട്ടാണ് അവനോട് സംസാരിച്ചിട്ടുള്ളത്. ആക്ഷന്‍ ഹീറോ ബിജുവിന്റെ അടുത്ത ഭാഗത്തിന് വേണ്ടി അവന്‍ ഒരുപാട് എഫേര്‍ട്ട് എടുക്കുന്നുവെന്ന് അല്ലെങ്കില്‍ എടുത്തിട്ടുണ്ടെന്ന് കേട്ടു.
Also Read: അവന്റെ പ്രായത്തിലുള്ള കുട്ടികളൊന്നും അങ്ങനെ ചെയ്യാറില്ല; അതിന് ഞാന്‍ മാര്‍ക്ക് കൊടുത്തു: ബ്ലെസി
സിനിമകളൊന്നും നമ്മളുടെ കയ്യിലുള്ള കാര്യമല്ല. പക്ഷെ അതൊന്നും നിവിനെ ബാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവന്‍ സിനിമയിലിട്ട അവന്റെ ഫൗണ്ടേഷന്‍ ബേസ് വളരെ സ്ട്രോങ്ങായതാണ്. അവന്റെ സിനിമകളെല്ലാം ന്യൂ എയിറ്റ് സിനിമകളാണ്.
ഇനിയുള്ള കാലഘട്ടത്തിലേക്ക് കൂടെ അപ്പീല്‍ ചെയ്യുന്ന സിനിമകളിലാണ് നിവിന്‍ ഭൂരിഭാഗവും അഭിനയിച്ചിട്ടുള്ളത്. അതൊക്കെ വളരെ ജനപ്രീതി നേടിയ സിനിമകളുമാണ്. ആ കോമ്പിനേഷന്‍ ശരിക്കും ഡെഡ്ലിയല്ലേ. അവന്റെ ബേസ് സ്ട്രോങ്ങാണ്. അതുകൊണ്ട് എന്ന് വേണമെങ്കിലും നിവിന് തിരിച്ചുവരാം,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nivin Pauly’s Comeback