വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എന്റെ പെര്‍ഫോമന്‍സില്‍ വിനീത് നിരാശനായി; ഞാന്‍ ട്രോളുകളെ പേടിച്ചു: അജു വര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ച് ഈ വര്‍ഷമിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിര തന്നെ ആ സിനിമയില്‍ അഭിനിച്ചിരുന്നു.

എന്നാല്‍ സിനിമയിലെ തന്റെ പെര്‍ഫോമന്‍സില്‍ സംവിധായകനും തന്റെ സുഹൃത്തുമായ വിനീത് ശ്രീനിവാസന്‍ കുറച്ച് നിരാശനായിരുന്നു എന്നാണ് അജു വര്‍ഗീസ് പറയുന്നത്. ട്രോളുകളെയും റിവ്യൂവേഴ്സിനെയും പേടിച്ച് താന്‍ കുറച്ച് ഓവര്‍ ആക്ടിങ് കുറച്ചിരുന്നു എന്നാണ് താരം പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.

Aju Varghese

Also Read: ടെക്‌നോളജി അത്ര വളരാത്ത കാലത്തിലും അമരത്തിലെ ആ സീനിന്റെ പെര്‍ഫക്ഷന്‍ എത്രയാണെന്ന് നോക്കൂ: അശോകന്‍

‘ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സത്യത്തില്‍ വിനീത് എന്റെ പെര്‍ഫോമന്‍സില്‍ കുറച്ച് അപ്സറ്റായിരുന്നു. കാരണം ട്രോളുകളെയും റിവ്യൂവേഴ്സിനെയും പേടിച്ച് ഞാന്‍ കുറച്ച് ഓവര്‍ ആക്ടിങ് കുറച്ചിരുന്നു.

പക്ഷെ വിനീതിന് സിനിമയില്‍ ചില സീനുകള്‍ കുറച്ച് ലൗഡായി വേണമായിരുന്നു. ആ കാര്യം വിനീത് എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. ഒരു സീന്‍ എടുത്ത ശേഷം കട്ട് പറഞ്ഞതും ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഇരുന്നു. പിന്നെ വളരെ ഫ്രീയായിട്ട് ആളോട് സംസാരിച്ചു.

Also Read: ഡിജോക്ക് എന്നോട് വൈരാഗ്യമുണ്ടോ എന്ന് മലയാളി ഫ്രം ഇന്ത്യയിലെ ആ ഡയലോഗ് വായിച്ചപ്പോള്‍ തോന്നി: വിജയകുമാര്‍

അതുകണ്ടതും വിനീത് എന്നോട് അപ്പോള്‍ ഇതല്ലേ നിന്നോട് ഞാന്‍ നേരത്തെ തരാന്‍ പറഞ്ഞതെന്ന് ചോദിച്ചു. എങ്കിലും ഒന്നുരണ്ട് ദിവസം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എന്റെ പെര്‍ഫോമന്‍സില്‍ അദ്ദേഹം അപ്സറ്റായിരുന്നു.

വിനീത് എന്റെ സുഹൃത്താണ്. എന്നാല്‍ സെറ്റില്‍ വിനീതില്‍ ഒരു സുഹൃത്തിനെ ഞാന്‍ കാണാറില്ല. എനിക്ക് അദ്ദേഹം കുറച്ച് സ്ട്രിക്റ്റായിട്ടുള്ള സംവിധായകനായിട്ടാണ് തോന്നിയത്. മറ്റുള്ളവര്‍ക്ക് വിനീത് വളരെ ഫ്രണ്ട്ലിയായി തോന്നാം. പക്ഷെ ഞാന്‍ ആ സ്പേസിലേക്ക് പോകാറേയില്ല,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Varshangalkku Shesham Movie And Vineeth Sreenivasan