കുറ്റവും ശിക്ഷയും എന്ന ചിത്രത്തെ കുറിച്ചും സംവിധായകന്‍ രാജീവ് രവിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അലന്‍സിയര്‍. രാജീവ് രവിയുടെ സംവിധാന രീതിയെ കുറിച്ചാണ് അലന്‍സിയര്‍ സംസാരിക്കുന്നത്.
സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചതൊന്നും രാജീവ് ഷൂട്ട് ചെയ്യില്ലെന്നും അതില്‍ ഇംപ്രവൈസേഷന്‍ നടത്തിയാണ് അദ്ദേഹം ഷൂട്ട് ചെയ്യുകയെന്നും അലന്‍സിയര്‍ പറയുന്നു.
ആസിഫ് അലി ആദ്യമായിട്ടായിരുന്നു രാജീവിനൊപ്പം വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ ഈ രീതി അറിയാത്തതുകൊണ്ട് തന്നെ ആസിഫ് സ്‌ക്രിപ്റ്റ് കുത്തിയിരുന്ന് പഠിച്ചെന്നും അലന്‍സിയര്‍ പറയുന്നു.
‘ ആസിഫ് അലി ആദ്യമായിട്ടാണ് രാജീവിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ഞാനും സണ്ണി വെയ്‌നും നേരത്തെ അഭിനയിച്ചിട്ടുണ്ട്. സെറ്റില്‍ അസോസിയേറ്റ് സ്‌ക്രിപ്റ്റ് കൊണ്ടു തന്നു. എനിക്ക് വേണ്ട സണ്ണിക്ക് കൊടുക്കാന്‍ പറഞ്ഞു.
പുലിമുരുഗനിലെ ആ രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല: കിഷോര്‍
സണ്ണി വെയ്‌നും അവന് വേണ്ടാന്ന് പറഞ്ഞു. നോക്കുമ്പോള്‍ ആസിഫ് അലി ഇരുന്ന് ആറ് പേജുള്ള ഡയലോഗ് വായിച്ചുപഠിക്കുകയാണ്. രാജീവ് വന്നിട്ട് ഇതെല്ലാം കട്ട് ചെയ്തു കളയുമെന്ന് എനിക്കറിയാം.
രാജീവ് വന്ന് സ്‌ക്രിപ്റ്റ് എടുത്ത് നോക്കിയിട്ട് ആദ്യത്തെ നാല് പേജങ്ങ് കട്ട് ചെയ്തു. എന്നിട്ട് ഇതാണ് സിറ്റുവേഷന്‍ നിങ്ങള്‍ക്ക് പറയാന്‍ പറ്റുന്ന രീതിയില്‍ പറയാമെന്ന് പറഞ്ഞു.
ഓഡീഷന് പോകുമ്പോഴും ആരാണ് നായകനെന്ന് അറിയില്ല; രേഖാചിത്രത്തിലേക്ക് വിളിച്ചത് അദ്ദേഹം: ഭാമ അരുണ്‍
ഞാന്‍ സ്റ്റീവ് ലോപ്പസ് മുതല്‍ അനുഭവിച്ചതാണ്. ഈ എഴുതിവെച്ചിരിക്കുന്നതല്ല രാജീവ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം. അങ്ങനെ ഒരു ഇംപ്രവൈസേഷന്‍ അദ്ദേഹം നടത്തും.
നമ്മളെ ഒരു കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കൊണ്ടുപോകാനായി അദ്ദേഹം ശ്രമിക്കുന്നതാണിത്. നടന്റെ ഉള്ളില്‍ നിന്ന് വരണം, ഡയലോഗില്‍ നിന്നല്ല വരേണ്ടത്. ആ ക്യാരക്ടറിലേക്ക് എത്തിക്കാനുള്ള രാജീവിന്റെ മിടുക്കാണ് അത്,’ അലന്‍സിയര്‍ പറഞ്ഞു.
Content Highlight: Alencier Ley Lopez about Asif Ali and Rajiv Ravi