‘അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ വസ്ത്രം മാറാന്‍ പോലും പൊലീസ് സമയം തന്നില്ല’; നീരസം രേഖപ്പെടുത്തി അല്ലു

/

തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നടന്‍ അല്ലു അര്‍ജുന്‍. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്നും എന്നാല്‍ ബെഡ്‌റൂമിന് മുന്നിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തതെന്നും വസ്ത്രം മാറാനുള്ള സമയം പോലും തന്നില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

അറസ്റ്റു ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ വസ്ത്രം മാറാന്‍ അനുവദിക്കണമെന്ന് അല്ലു അഭ്യര്‍ഥിച്ചിരുന്നു. ഇതിനായി ബെഡ്‌റൂമിലേക്ക് പോയ അല്ലു അര്‍ജുന് പിന്നാലെ പൊലീസുകാരും എത്തി. പൊലീസിന്റെ ഈ നടപടിയാണ് അല്ലുവിനെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

അല്ലുവിന്റെ പിതാവ് പൊലീസ് വാഹനത്തില്‍ കയറിയപ്പോള്‍ അദ്ദേഹത്തോട് വാഹനത്തില്‍ നിന്നിറങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെടുകയും ചെയ്തു.

ആ വാക്ക് പ്രിയാമണി പാലിച്ചില്ല: ഞങ്ങള്‍ക്ക് വേറെ നായികയെ വെക്കേണ്ടി വന്നു: ലാല്‍ ജോസ്

പൊലീസ് വാഹനത്തില്‍ വന്നാല്‍ അദ്ദേഹവും അറസ്റ്റിലായെന്ന തെറ്റിദ്ധാരണ വന്നേക്കുമെന്ന പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ അച്ഛനെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കിയത്. നല്ലതായാലും മോശമായാലും അതിന്റെ ക്രെഡിറ്റ് താനൊറ്റയ്ക്ക് ഏല്‍ക്കാമെന്നായിരുന്നു അല്ലു പറഞ്ഞത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച അല്ലുവിന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം അല്ലുവിനെ കോടതിയില്‍ ഹാരജാക്കുമെന്നാണ് അറിയുന്നത്.

അല്ലുവിനെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്.

ആ സീനിന് ശേഷം ഞാന്‍ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു, അത്രയ്ക്ക് ഗംഭീരമായിരുന്നു: ജയറാം

അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പൊലീസ് അല്ലു അര്‍ജുനെതിരേയും നേരത്തെ കേസെടുത്തിരുന്നു. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെയും അറസ്റ്റ് ചെയ്യുന്നത്.

Content Highlight: Allu Arjun Arrest issues