എന്റെ ഹൃദയം തകര്‍ന്നു, ആ കുടുംബത്തെ സഹായിക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍; സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

/

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന യുവതി മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി അല്ലു അര്‍ജുന്‍.

രേവതിയുടെ കുടുംബത്തിന് 25 ലക്ഷ്ം രൂപ സഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ അറിയിച്ചു.

തന്റെ ഹൃദയം തകരുന്ന സംഭവമാണ് ഉണ്ടായതെന്നും രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും തുടര്‍ന്നും സാധ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

‘സന്ധ്യ തിയറ്ററില്‍ നടന്ന ദാരുണമായ സംഭവത്തില്‍ എന്റെ ഹൃദയം തകര്‍ന്നു. ഏറെ വേദനയോടെ ആ കുടുംബത്തോടുള്ള എന്റെ അനുശോചനം അറിയിക്കുകയാണ്.

ഈ വേദനയില്‍ അവര്‍ തനിച്ചല്ല. ആ കുടുംബത്തെ വ്യക്തിപരമായി കാണുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അവര്‍ക്ക് വേണ്ട ഏത് സഹായത്തിനും ഞാന്‍ ഒപ്പം ഉണ്ടാകും.

ഇന്നായിരുന്നെങ്കില്‍ അത്തരം ഡയലോഗൊന്നും ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല: സുധീഷ്

ആ കുടുംബത്തിന് എല്ലാ സഹായവും നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കും. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി മാത്രമാണ്.

രേവതിയുടെ ഗുരുതരമായി പരുക്കേറ്റ മകന്‍ തേജിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാന്‍ തയാറാണ്’- അല്ലു അര്‍ജുന്‍ എക്‌സ് പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.

ഡിസംബര്‍ അഞ്ചാം തിയതി ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ രാത്രി നടന്ന പ്രിമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

നമ്മളിന് ശേഷം ചെയ്ത സിനിമകളൊന്നും വര്‍ക്ക് ഔട്ട് ആയില്ല, കണ്‍ഫ്യൂസ്ഡ് ആയിപ്പോയി: സിദ്ധാര്‍ത്ഥ് ഭരതന്‍

രേവതിയുടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചത് എന്നാണ് പൊലീസ് നിഗമനം.

അല്ലു അര്‍ജുന്‍ സിനിമയുടെ പ്രിമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ കൃത്യസമയത്ത് അറിയിച്ചില്ലെന്നും തിക്കും തിരക്കുമുണ്ടായപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആളുകളെ സുരക്ഷിതരാക്കുന്നതിന് പകരം കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Content Highlight: Allu Arjun Donate 25 Lakh to Revathys Family