‘കൈനീട്ടം’ എന്ന പേര് തന്നെ മാനിപ്പുലേഷന് ആണ്. അതവരുടെ അവകാശമാണ്. മറ്റെല്ലാ തൊഴില്‍ മേഖലയിലും ക്ഷേമനിധി ഉണ്ട്, സാംസ്കാരിക മേഖലയിലുമുണ്ട്. സിനിമയ്ക്ക് വേണമെങ്കില്‍ പ്രത്യേകം ഉണ്ടാക്കണം.
75 ലക്ഷമാണ് ഒരു വര്‍ഷം വരുന്ന ബാധ്യത. സംഘടനയിലെ നേതാക്കളുടെ തോന്നിയവാസങ്ങളും ക്രിമിനാലിറ്റിയും സഹിച്ചു കഴിയുന്നവര്‍ക്ക് വേണ്ടി മാത്രമേ നേതാക്കള്‍ ഫണ്ട് റൈസിങ് നടത്തൂ – തെറ്റ് ചോദ്യം ചെയ്താല്‍ ഫണ്ട് റെയ്സിങ് നടത്തില്ല, സഹകരിക്കില്ല, കൈനീട്ടം മുടങ്ങും എന്നൊക്കെയാണ് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഭീഷണിപ്പെടുത്തുന്നതെങ്കില്‍ വിലപേശലാണ്.
കൊട്ടേഷന്‍ റേപ്പ് പ്രതികളെയൊക്കെ സ്റ്റേജില്‍ ഇരുത്തുന്നതിന് കയ്യടിക്കുന്ന പ്രായമായവര്‍ ഈ ചാരിറ്റിയുടെ ഗതികേടിലാണ്. പ്രായമായ നടീനടന്മാരെ വെച്ച് അനീതിക്ക് വിലപേശല്‍. സര്‍ക്കാര്‍ അത് സമ്മതിക്കരുത്.
ഓരോ സിനിമ രജിസ്റ്റര്‍ ചെയ്യാനും ഒരുലക്ഷം രൂപ വാങ്ങി ഒരു നിധി ഉണ്ടാക്കിയാല്‍ ഒരുകോടി രൂപ കിട്ടും. ഈ ഫ്യൂഡല്‍ കൈനീട്ടം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഈ പരിപാടി ഏറ്റെടുക്കണം. ഇടതുപക്ഷം എന്നൊക്കെ പറഞ്ഞാല്‍ അതുകൂടിയാണ്.
WCC പറഞ്ഞതുപോലെ നമുക്ക് പുനര്‍നിര്‍മ്മിക്കാം.
ഹരീഷ് വാസുദേവന്‍