സജിന്‍ഗോപു-അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഇന്ന് തിയേറ്ററിലെത്തിയ ചിത്രമാണ് പൈങ്കിളി.
രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ബാബുവാണ്.
ഒരു ഗ്രാമത്തിലെ വളരെ സാധാരണക്കാരായ ചിലരും അവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ ഷീബ ബേബി എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്.
ലെറ്റര്‍ എഴുതാന്‍ മടിയായിട്ട് പ്രണയം നേരിട്ട് പോയി പറഞ്ഞു: സജിന്‍ ഗോപു
താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഷീബ ബേബിയെന്നും ഷൂട്ടിന്റെ ആദ്യ സമയത്തൊക്കെ വലിയ കണ്‍ഫ്യൂഷനായിരുന്നെന്നും താരം പറയുന്നു.
മീറ്റര്‍ കൂട്ടി ചെയ്യണമെന്ന് സംവിധായകന്‍ പറയുമ്പോള്‍ ഇത് എവിടെ ചെന്ന് നില്‍ക്കുമെന്നായിരുന്നു തന്റെ ഭയമെന്ന് അനശ്വര പറയുന്നു.
‘ ആദ്യം ഷൂട്ട് തുടങ്ങുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്. ആദ്യത്തെ ഒരു അഞ്ച് ദിവസം അത് തന്നെയായിരുന്നു. ഫസ്റ്റ് സീന്‍ ഞാന്‍ നോര്‍മലി ചെയ്തു പോയി.
കുറച്ചുകൂടി കയറ്റി ചെയ്യൂ എന്ന് പറഞ്ഞു. അങ്ങനെ മീറ്റര്‍ കേറ്റി കേറ്റി ഞാന്‍ പേടിച്ചുപോയി. ഇത് എത്തുമ്പോള്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു ടെന്‍ഷന്‍.
ലെറ്റര്‍ എഴുതാന്‍ മടിയായിട്ട് പ്രണയം നേരിട്ട് പോയി പറഞ്ഞു: സജിന്‍ ഗോപു
ചേട്ടാ ഇത് ഓക്കെയാണോ, മീറ്റര്‍ കറക്ടാണോ എന്നൊക്കെ ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോഴാണ് എന്താണ് പടത്തിന്റെ മീറ്റര്‍ എന്ന് എനിക്ക് മനസിലായത്.
ലൗഡായി നില്‍ക്കുമ്പോള്‍ ഇത് ഇങ്ങനെ തന്നെയാണോ ചെയ്ത് ഓവറായി ചളമാകുമോ എന്ന സംശയം വന്നു. പിന്നെ സജിന്‍ ചേട്ടനും ജിസ്മയുമൊക്കെ വന്നപ്പോള്‍ പിന്നെ ആ ടെന്‍ഷന്‍ ഇല്ലാതായി. എല്ലാവരും ഓവര്‍ ആയിട്ടാണല്ലോ ചെയ്യുന്നത്,’ അനശ്വര പറയുന്നു.
Content Highlight: Anaswara Rajan about Panikili Movie and her Character