ആ കമന്റുകള്‍ എന്നെ വല്ലാതെ ബാധിച്ചു, ഞാന്‍ ഒതുങ്ങിപ്പോയി: അനശ്വര രാജന്‍

/

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനശ്വര രാജന്‍. തുടര്‍ന്നിങ്ങോട്ട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അനശ്വരയ്ക്കായി.

ഒരു സമയത്ത് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ട നടി കൂടിയായിരുന്നു അനശ്വര. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെന്ന പേരിലൊക്കെ വലിയ ആക്രമണം അനശ്വരയ്ക്ക് നേരെ നടന്നിരുന്നു.

തനിക്ക് നേരെ വന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. താന്‍ കൊടുക്കുന്ന അഭിമുഖങ്ങളുടെ വീഡിയോയ്ക്ക് താഴെ പോലും ആളുകള്‍ മോശം കമന്റിടുമായിരുന്നു എന്നാണ് താരം പറയുന്നത്.

പൃഥ്വിയുടെ ലുക്ക് പുറത്ത് വിടാന്‍ പറ്റില്ല, സീനുകളും പുറത്തുവിടാന്‍ പറ്റില്ല; അങ്ങനെ ട്രെയിലറിനായി ഒരു ബോംബ് സ്‌ഫോടനം ഉണ്ടാക്കി: സുരാജ്

ഒരു സമയത്ത് അതൊക്കെ തന്നെ വളരെ മോശമായി ബാധിച്ചിരുന്നെന്നും താരം പറയുന്നു.

‘ഞാന്‍ ഇന്റര്‍വ്യൂകള്‍ക്ക് ഇരിക്കുമ്പോള്‍ അതിന് താഴെ പലരും മോശമായിട്ട് കമന്റുകള്‍ ഇടാറുണ്ട്. ഞാന്‍ ഞാനായിട്ടാണ് അവിടെ ബിഹേവ് ചെയ്യുന്നത്.

അപ്പോള്‍ പലരും താഴെ മോശമായിട്ടുള്ള പല കമന്റുകളും ആളുകള്‍ എഴുതിയിടാറുണ്ടായിരുന്നു. അതൊക്കെ എന്നെ ബാധിച്ചിട്ടുണ്ട്. ഇത്തരം കമന്റുകളൊക്കെ കേട്ട് കേട്ട് ഒരു സമയത്ത് ഞാന്‍ വല്ലാതെ ഒതുങ്ങിപ്പോയിരുന്നു.

ആ കമന്റുകള്‍ എന്റെ കോണ്‍ഫിഡന്‍സിനെ പോലും ബാധിച്ചു. സൂപ്പര്‍ ശരണ്യ സിനിമ കഴിഞ്ഞ സമയത്തൊക്കെ എന്നെ അത് നന്നായിട്ട് ബാധിച്ചിരുന്നു. അത് നമ്മുടെ കരിയറിന്റെ തുടക്ക സമയം കൂടിയാണല്ലോ.

എന്റെ ഷര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് ആ സിനിമയില്‍ ഉള്ളത്, അത് കാണാന്‍ വേണ്ടി അവര്‍ അഞ്ച് പ്രാവശ്യം സിനിമ കണ്ടു: ബിജുക്കുട്ടന്‍

ഞാന്‍ വളരെ ലൗഡ് ആയിട്ടുള്ള ഒരു ആളാണ്. പലപ്പോഴും അതിനെ പറ്റിയൊക്കെ ആളുകള്‍ ഓരോ പോയിന്റ് എടുത്തു പറയും. എന്നെ നന്നായി അറിയുന്നവരേയും അത്തരം കമന്റുകള്‍ ബാധിച്ചു തുടങ്ങി.

നീ എന്താ അങ്ങനെ പറഞ്ഞത്, എന്താ ഇന്റര്‍വ്യൂവില്‍ അങ്ങനെ ഇരിക്കുന്നത്? എന്നൊക്കെ അവരും കൂടി ചോദിക്കാന്‍ തുടങ്ങിയതോടെ ശരിക്കും ഞാന്‍ വല്ലാത്ത അവസ്ഥയിലായി. പിന്നീട് അതില്‍ നിന്നൊക്കെ സ്വയം പുറത്തുകടന്നതാണ്,’ അനശ്വര പറയുന്നു.

Content Highlight: Anaswara Rajan about Social Media Comments