മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനിഘ സുരേന്ദ്രന്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഘ ബാലതാരമായി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ നിരവധി സീനിയേര്സിനൊപ്പം അഭിനയിക്കാന്‍ അനിഘക്ക് അവസരം ലഭിച്ചിട്ടുണ്ട്.
Also Read: ആ സിനിമയിലെ എന്റെ പോസ്റ്റര്‍ കാണുമ്പോള്‍ വലിയ ചമ്മലാണ്; അതിനൊരു കാരണവുമുണ്ട്: മാത്യു തോമസ്
നയന്താരയോടൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നയന്‍താരയെ കുറിച്ച് പറയുകയാണ് അനിഘ സുരേന്ദ്രന്. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ നയന്‍താരയുടെ കൂടെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്തതൊക്കെ വളരെ നല്ല എക്സ്പീരിയന്‍സ് ആയിട്ടാണ് ഞാന്‍ കാണുന്നത്. ഭാസ്കര്‍ ദി റാസ്ക്കലും വിശ്വാസവുമൊക്കെ ഞാന്‍ ചേച്ചിയുടെ കൂടെ ചെയ്ത സിനിമകളാണ്.
ഈ സിനിമകളുടെ ഇടയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലും ചേച്ചിയുടെ കൂടെ അഭിനയിച്ചിരുന്നു. അതില്‍ ചേച്ചിയുടെ ചെറുപ്പമാണ് ഞാന്‍ അഭിനയിച്ചത്.
ആ സിനിമകളില്‍ അഭിനയിച്ചതിലൂടെ എനിക്ക് മികച്ച അനുഭവങ്ങളാണ് ലഭിച്ചത്. നാനും റൗഡി താന്‍ സിനിമയിലേക്ക് എന്നെ ചേച്ചി തന്നെയാണ് എടുക്കാന്‍ പറയുന്നത്. ചേച്ചിയാണ് സജസ്റ്റ് ചെയ്തത്,’ അനിഘ സുരേന്ദ്രന് പറയുന്നു.
Content Highlight: Anikha Surendran Talks About Nanum Rowdy Than Movie And Nayanthara