തിരുവനന്തപുരം: നടനും എം.എല്‍.എയുമായ എം. മുകേഷിനെതിരെ വീണ്ടും ആരോപണം. നടി സന്ധ്യയാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തിയ മുകേഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നും അവര്‍ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിപ്പായിച്ചെന്നും സന്ധ്യ വെളിപ്പെടുത്തി.
നടിയുടെ മേല്‍വിലാസം കണ്ടുപിടിച്ച് അവരുടെ വീട്ടില്‍ ചെല്ലുകയായിരുന്നെന്നും വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് നടിയുടെ അമ്മയോട് മോശമായി പെരുമാറുകയായിരുന്നെന്നും തുടര്‍ന്ന് അവര്‍ മുകേഷിനെ അടിച്ച് പുറത്താക്കി എന്നുമാണ് സന്ധ്യ പറഞ്ഞത്.
സിനിമയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും കാസ്റ്റിങ് ഡയറക്ടര്‍മാരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടി സന്ധ്യ വെളിപ്പെടുത്തി.
എൺപതുകളിലെ ആ മലയാള ചിത്രം മിന്നൽ മുരളിക്ക് വലിയ പ്രചോദനമായി: ബേസിൽ ജോസഫ്
അതേസമയം മുകേഷിനെതിരെ ആരോപണമുയര്‍ത്തിയ മിനു മുനീര്‍ ഇന്ന് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജയസൂര്യയ്ക്കും മുകേഷിനുമെതിരെ പരാതി നല്‍കുമെന്നാണ് മിനു മുനീര്‍ പറഞ്ഞത്.
തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വി.കെ. പ്രകാശിനെതിരെ പരാതി നല്‍കുമെന്ന് കഥാകൃത്തായ യുവതിയും ബാബുരാജിനും ശ്രീകുമാര്‍ മേനോനുമെതിരെ പരാതി നല്‍കുമെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റായ യുവനടിയും അറിയിച്ചിട്ടുണ്ട്.
അതേസമയം, സിദ്ദിഖിനെതിരെ പരാതി നല്‍കുമോയെന്ന കാര്യത്തില്‍ രേവതി സമ്പത്ത് ഇന്ന് നിലപാട് അറിയിക്കും. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യയോഗം ചേരും. രേവതി സമ്പത്തിനെതിരെ ഇന്നലെ സിദ്ദിഖ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലൈംഗിക പീഡന പരാതി ഉന്നയിച്ചവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പൊലീസും ആരംഭിച്ചിട്ടുണ്ട്.
സിനിമയിലെ ലൈംഗിക പീഡന പരാതി നല്‍കാന്‍ ഫോണ്‍ നമ്പരുകള്‍ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. രഹസ്യമായി പരാതി പറയാന്‍ അവസരം ഒരുക്കാനായാണ് നമ്പര്‍ സൗകര്യം നല്‍കുന്നത്.
Content Highlight: another Sexual allegation against Mukesh