മോഹന്‍ലാല്‍ ആണ് നായകനെങ്കിലും ആ സിനിമ ആശിര്‍വാദിന്റെ ബാനറില്‍ വേണ്ടെന്ന് തോന്നി: ആന്റണി പെരുമ്പാവൂര്‍

/

മലയാളികള്‍ക്ക് ഏറെ പരിചിതമായ നിര്‍മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍.

നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ആശിര്‍വാദ് സിനിമാസിന് സാധിച്ചിട്ടുണ്ട്.

മലയാള ചലച്ചിത്ര വ്യവസായത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ആശിര്‍വാദ് 2000ത്തില്‍ നരഹിംസം എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ്  മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി രാവണപ്രഭു, നരന്‍, രസതന്ത്രം, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ദൃശ്യം, ഒപ്പം, ലൂസിഫര്‍ തുടങ്ങി 30ലേറെ സിനിമകള്‍ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചു കഴിഞ്ഞു.

എന്റെ മുടിയും താടിയുമെല്ലാം വേഗം നരക്കാനുള്ള കാരണം അതാണ്; ഇത്രയേറെ ടെന്‍ഷനുള്ള പരിപാടി വേറെയില്ല: അജു വര്‍ഗീസ്

എന്നാല്‍ മോഹന്‍ലാല്‍ നായകനായ ഒരു സിനിമ ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍ നിര്‍മിക്കാനുള്ള ഭയംകൊണ്ട് പേര് മാറ്റി മറ്റൊരു ബ്രാന്‍ഡില്‍ ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

പി.ടി. കുഞ്ഞു മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായി പരദേശിയെ കുറിച്ചാണ് ആന്റണി സംസാരിച്ചത്.

പരദേശി നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസാണെങ്കിലും അത് എ ആന്‍ഡ് എ എന്ന മറ്റൊരു ബ്രാന്‍ഡിലാണ് ഒരുക്കിയതെന്നും അതിനൊരു കാരണമുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘ആശിര്‍വാദ് സിനിമാസ് പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കിടയില്‍ പരദേശി എന്ന ചിത്രം നിര്‍മിച്ചിരുന്നു. അത് പക്ഷേ ആശീര്‍വാദിന്റെ ബാനറില്‍ ആയിരുന്നില്ല, എ ആന്‍ഡ് എ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഞങ്ങള്‍ നിര്‍മിച്ചത്. ആ നീക്കം ബോധപൂര്‍വമായിരുന്നു.

ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്; 60തിന്റെ നിറവില്‍ ജയറാം

കാരണം സ്ഥിരം കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ഇറക്കുന്ന ബാനറില്‍ നിന്ന് അത്തരമൊരു ചിത്രമിറങ്ങി, അടുത്ത ആശീര്‍വാദിന്റെ സിനിമ വരുമ്പോള്‍ അതും ആ ഗണത്തിലുള്ളതാകുമോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം വരും. അത് പേടിച്ചിട്ടാണ് ബ്രാന്‍ഡ് മാറ്റി പരീക്ഷിച്ചത്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

നരന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സാറുമായി മറ്റൊരു സിനിമ നിര്‍മിക്കാന്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും വര്‍ക്ക് ആയില്ലെന്നും ആന്റണി പറയുന്നു.

Content Highlight: Antony Perumbavoor about Aashirvad cinemas and Mohanlal