ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ.
പെപ്പെയുടെ ഇടിയ്ക്കും ആരാധകര്‍ ഏറെയാണ്. അങ്കമാലി ഡയറീസും ജെല്ലിക്കെട്ടും ആര്‍.ഡി.എക്‌സും തുടങ്ങി കരിയറില്‍ വലിയ ഹിറ്റുകള്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സ്വന്തമാക്കാന്‍ പെപ്പെയ്ക്ക് സാധിച്ചിരുന്നു.
കൊണ്ടല്‍ എന്ന ചിത്രമാണ് പെപ്പെയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒരു സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആ കാലയളവിനുള്ളില്‍ നമുക്ക് നഷ്ടപ്പെട്ടുപോകാവുന്ന വലിയ അവസരങ്ങള്‍ ഉണ്ടാകുമെന്ന് പറയുകയാണ് പെപ്പെ.
കണ്ടാലുടനെ കരച്ചില്‍ വരുന്ന സിനിമ; എപ്പോള്‍ കണ്ടാലും കരയും: സായ് പല്ലവി
തന്നെ സംബന്ധിച്ച് കമ്മിറ്റ് ചെയ്ത പടം തീര്‍ത്തുകൊടുക്കുക എന്നതിലാണ് മുന്‍ഗണനയെന്നും ആ ഷൂട്ടിങ് മുടക്കി മറ്റൊരു സിനിമയ്ക്കായി പോകുന്നത് തന്റെ എത്തിക്‌സിന് എതിരാണെന്നും പെപ്പെ പറയുന്നു.
അജഗജാന്തരം ഷൂട്ടിനിടെ അത്തരത്തില്‍ ഒരു വിജയ് ചിത്രം തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പെപ്പെ പറയുന്നത്.
‘ തമിഴില്‍ നിന്നും വിജയ് ചിത്രത്തിലേക്കുള്ള ഒരു അവസരം വന്നിരുന്നു. പക്ഷേ അന്ന് ഞാന്‍ ഇവിടെ നല്ല തിരക്കിലുള്ള സമയമായിരുന്നു. അജഗജാന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത് നിര്‍ത്തിവെച്ചിട്ടല്ലാതെ പോകാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. 20 ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ടായിരുന്ന സമയത്താണ് ആ കോള്‍ വന്നത്.
ഈ ഷൂട്ടെങ്ങാന്‍ നിര്‍ത്തിവെച്ച് ഞാന്‍ പോയിരുന്നെങ്കില്‍ ടിനു ചേട്ടന്‍ എന്നെ വെട്ടിക്കൊന്നേനെ. തമിഴിലെ ആ സിനിമയ്ക്കായി പോയാല്‍ പിന്നെ രണ്ട് മാസമെങ്കിലും കഴിയാതെ നമുക്ക് തിരിച്ചുവരാന്‍ കഴിയില്ല.
അപ്പോള്‍ ഇവിടെ കാര്യങ്ങള്‍ തകിടംമറിയും. നമ്മളെ വിശ്വസിച്ച് ഒരു സിനിമ ഏല്‍പ്പിക്കുകയാണല്ലോ. അത് പൂര്‍ത്തിയാക്കാതെ പോകുന്നത് നമ്മുടെ എത്തിക്‌സിന് യോജിച്ചതല്ലെന്ന് തോന്നി. പിന്നെ അവസരങ്ങളൊക്കെ ഇനിയും വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്,’ പെപ്പെ പറഞ്ഞു.
Content Highlight: Antony Varghese Peppe about Vijay Movie and Ethics