മലയാള സിനിമയിലെ പ്രോമിസിങ് നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. കുട്ടിക്കാലത്തെ കുറിച്ചും ഒരു പോയിന്റില്‍ നേരിടേണ്ട വന്ന ബുള്ളിയിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ജുന്‍.
അച്ഛന് സിനിമകള്‍ കുറഞ്ഞപ്പോള്‍ പലരില്‍ നിന്നായി നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചും കുത്തുവാക്കുകളെ കുറിച്ചുമൊക്കെയാണ് അര്‍ജുന്‍ സംസാരിക്കുന്നത്.
‘ ഒരു പോയിന്റ് തൊട്ട് ഞാന്‍ ഫേസ് ചെയ്ത കുറച്ച് കാര്യങ്ങള്‍ ഉണ്ട്. അച്ഛന് പടങ്ങള്‍ കുറഞ്ഞപ്പോള്‍ അത് എന്‍ജോയ് ചെയ്യുന്ന രീതിയില്‍, ഒരു ബുള്ളിയിങ് രീതിയിലൊക്കെ ചിലരുടെ സംസാരം ഉണ്ടായി.
അച്ഛന് പടമൊന്നും ഇല്ലേ വീട്ടില്‍ വെറുതെ ഇരിപ്പാണോ എന്ന രീതിയില്‍. 9ാം ക്ലാസ് തൊട്ട് ഇത് കേള്‍ക്കുന്നുണ്ട്. ആ സമയത്ത് ഭയങ്കര വിഷമമായിരുന്നു.
ഇങ്ങനെ ഒരു സമയം എനിക്കുണ്ടാകുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു: നിവിന്‍ പോളി
കാരണം നമുക്ക് വീട്ടില്‍ ആകെയുണ്ടായിരുന്ന വരുമാനം അതാണ്. വീട്ടിലെ അവസ്ഥ ഇവരോട് പറയാന്‍ പറ്റില്ല. അങ്ങനത്തെ കുറേ സാഹചര്യങ്ങള്‍.
മോശപ്പെട്ട അവസ്ഥയില്‍ പോയപ്പോഴും എന്നെ ഒന്നും അറിയിക്കാതെയാണ് വളര്‍ത്തിയത്. ആ സമയത്ത് ചിക്കിങ് ഒക്കെയാണ്. അത് വേണമെന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കുമ്പോഴൊക്കെ പിന്നെ മേടിക്കാമെന്ന് പറയും. എനിക്കറിയില്ലല്ലോ.
എന്നോട് പറയുകയും ഇല്ല. ചേച്ചിയും അമ്മയുമാണ് കാര്യങ്ങള്‍ ഡീല്‍ ചെയ്്ത് കൊണ്ടുപോയത്. ആ ഒരു ഫേസ് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
അച്ഛന്‍ ഏത് പടമാ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ ചെയ്യുന്നുണ്ട്. ഇറങ്ങും, പേരിട്ടിട്ടില്ല എന്നൊക്കെ പറയും. തമാശയായിട്ടും ഹാര്‍ഷ് ആയിട്ടും സംസാരിക്കുന്നവര്‍ ഉണ്ടായിരുന്നു. പക്ഷേ കറങ്ങിത്തിരിഞ്ഞ് ദൈവം എനിക്ക് ഒരു വേദി ഉണ്ടാക്കിത്തന്നു.
ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തിയെങ്കിലും എന്റെ ഒരു സഹായവും അച്ഛന്‍ ചോദിക്കാറില്ല. അച്ഛന്‍ അച്ഛന്റെ കാശുകൊണ്ടാണ് ജീവിക്കുന്നത്. അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ചോദിക്കുകയുള്ളൂ.
സിനിമയില്‍ വന്നതിന് ശേഷമാണ് സ്റ്റാര്‍ കിഡ് എന്ന പേര് ഞാന്‍ കേട്ടു തുടങ്ങിയത്. വെറും സാധാരണക്കാരനായി തന്നെയാണ് അതുവരെ ജീവിച്ചത്. വലിയ പ്രിവിലേജുകളൊന്നും ഉണ്ടായിരുന്നില്ല,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan about his Childhood and Bullying