അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. തേവന്‍ എന്ന കഥാപാത്രത്തെ അതിഗംഭീരമായി താരം അവതരിപ്പിക്കുകയും ചെയ്തു.
ഭ്രമയുഗം ചെയ്യുന്ന സമയത്ത് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മമ്മൂട്ടിയുടെ ചില രംഗങ്ങള്‍ അദ്ദേഹം പെര്‍ഫോം ചെയ്യുക ഏത് രീതിയില്‍ ആയിരിക്കുമെന്ന് താന്‍ മനസില്‍ കണ്ടിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് മാറിയുള്ള ഒരു പ്രകടനമാണ് അദ്ദേഹത്തില്‍ നിന്ന് വന്നതെന്നും അര്‍ജുന്‍ പറയുന്നു.
‘ഭ്രമയുഗം എന്നെ സംബന്ധിച്ച് ഒരു വലിയ പരിപാടിയായിരുന്നു. ആ ക്യാരക്ടര്‍ കിട്ടിയപ്പോള്‍ തന്നെ വലിയ എക്‌സൈറ്റഡായിരുന്നു. ഏറ്റവും വൃത്തിക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു മനസില്‍.
ഡൊമിനിക്കിന്റെ സ്റ്റൈലും മാനറിസങ്ങളും; ആ സജഷന്‍സ് തന്നത് മമ്മൂക്ക: ഗൗതം വാസുദേവ് മേനോന്‍
ആ പരിപാടിയോടനുബന്ധിച്ച് വേറെ ഒരു കഥ പോലും കേള്‍ക്കാറില്ലായിരുന്നു. അത്ര മാത്രം ആ കഥാപാത്രത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ ക്രൂ തന്നെ അടിപൊളിയായിരുന്നു. രാഹുലേട്ടനൊക്കെ ഭയങ്കര ചില്‍ ആയിരുന്നു.
ഇങ്ങനത്തെ പടമാണ് എന്ന് ആ സമയത്ത് തോന്നുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ കളറിലാണല്ലോ കാണുന്നത്. കളറായിട്ട് അങ്ങ് അഭിനയിച്ചു. ഭയങ്കര ഈസ് ആയിരുന്നു. ടെന്‍ഷന്‍ പരിപാടിയായി ഫീല്‍ ചെയ്തിരുന്നില്ല.
തുടക്ക സമയത്ത് കുറച്ച് പേടിയുണ്ടായിരുന്നു. ഉദ്ദേശിച്ച രീതിയില്‍ തന്നെ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. കാരണം നമുക്കൊരു റഫറന്‍സ് പോലും നോക്കാന്‍ ഇല്ലല്ലോ.
പതുക്കെ പതുക്കെ ഒരു പരിപാടിയില്‍ ലോക്ക് ചെയ്തു. പിന്നെ ആ ട്രാക്കില്‍ കയറി. സിദ്ദാര്‍ത്ഥേട്ടനും മമ്മൂക്കയുമൊക്കെയുള്ള മിനിമല്‍ ക്രൂ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം ഫുള്‍ ടൈം നമ്മുടെ കൂടെ ഉണ്ടായിരുന്നു.
ചെയ്തതില്‍ ആ കഥാപാത്രത്തിന് മാത്രമാണ് അല്‍പ്പമെങ്കിലും ഞാനുമായിട്ട് സാമ്യം: ബേസില്‍
വലിയൊരു എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു ചിത്രം. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ പോറ്റി ഇങ്ങനെയായിരിക്കും ഡയലോഗ് പറയുക എന്നൊരു ഇമാജിനേഷന്‍ നമ്മുടെ തലയിലുണ്ടാകുമല്ലോ.
അത് ടോട്ടലി ബ്രേക്ക് ചെയ്തിട്ടാണ് മമ്മൂക്ക അവിടെ പെര്‍ഫോം ചെയ്യുന്നത്. അതൊക്കെ നേരിട്ടുകാണുക എന്നത് തന്നെ അടിപൊളിയായിരുന്നു,’ അര്‍ജുന്‍ പറയുന്നു.
തനിക്ക് പുള്‍ ഓഫ് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂവെന്നും ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രങ്ങളാണ് തേടുന്നതെന്നും താരം പറഞ്ഞു.
Content Highlight: Arjun Ashokan about Mammoottys Performance