നെഗറ്റീവ് റോള്‍ ആണ്, താത്പര്യമുണ്ടെങ്കില്‍ മതിയെന്ന് പറഞ്ഞു: ഒന്നും നോക്കിയില്ല, യെസ് പറഞ്ഞു: അര്‍ജുന്‍ അശോകന്‍

/

ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജും സോഫ്റ്റ് ക്യാര്കടര്‍ മാത്രം ചെയ്യുന്ന ആളെന്ന ഇമേജും പൊളിക്കണമെന്ന് കരുതിയിരുന്നപ്പോള്‍ തന്നെ തേടിയെത്തിയ ഒരു സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍.

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ ജോണി മോന്‍ എന്ന ക്യാരക്ടര്‍ തന്നെ തേടിയെത്തിയതിനെ കുറിച്ചാണ് അര്‍ജുന്‍ പറയുന്നത്.

മുന്‍പ് അമല്‍ നീരദ് സംവിധാനം ചെയ്ത സി.ഐ. എ എന്ന പടത്തിന്റെ ഓഡീഷന്‍ കോള്‍ കണ്ടപ്പോള്‍ ഫോട്ടോ അയച്ചുകൊടുത്തിരുന്നെങ്കിലും താന്‍ സെലക്ട് ആയിരുന്നില്ലെന്നും അര്‍ജുന്‍ പറയുന്നു.

‘ പറവ മുതലാണ് ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് എനിക്ക് വരുന്നത്. ഹക്കീം എന്ന ക്യാരക്ടര്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ജീവിതത്തില്‍ കുറേ വിഷയങ്ങള്‍ ഉണ്ടാകുകയും അതില്‍ നിന്ന് പക്വത കൈവരിക്കുകയും ചെയ്യുന്ന ആളാണ്.

ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി ഗിമ്മിക്ക് കാണിച്ച ഫീല്‍ വരുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

അന്ന് എനിക്ക് സൗബിക്കയുടെ അടുത്ത് നിന്ന് ഒരുപാട് അഡൈ്വസ് കിട്ടിയിട്ടുണ്ട്. അതൊക്കെയാണ് അടുത്ത പടത്തിലേക്കുള്ള ഹെല്‍പ്പായത്. ഒരു ക്യാരക്ടര്‍ ആകാന്‍ എന്തൊക്കെ രീതിയില്‍ നോക്കണം എന്തൊക്കെ ചെയ്യണമെന്നൊക്കെ അദ്ദേഹമാണ് പറഞ്ഞുതന്നത്.

ഇന്നും ഒരു സിനിമ ചെയ്യുമ്പോള്‍ ആ ക്ലാസ് എനിക്ക് സഹായമാകാറുണ്ട്. അതിന് ശേഷം കരിയറില്‍ ബ്രേക്ക് ആയത് ബി ടെക്കിലെ ആസാദാണ്.

ഈ കഥാപാത്രങ്ങളൊക്കെ ചെയ്തതുകൊണ്ടായിരിക്കാം ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന നിലയില്‍ ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്നത്. ആസാദ് ഒരു പാവം പയ്യനാണ്. അദ്ദേഹം ഒരു പ്രശ്‌നത്തില്‍പ്പെട്ടുപോകുകയായിരുന്നല്ലോ.

പിന്നെ ജൂണിലെ ക്യാരക്ടര്‍. ആദ്യം ചെയ്തതൊക്കെ ഇത്തരത്തിലുള്ള ക്യാരക്ടേഴ്‌സ് ആയതുകൊണ്ടായിരിക്കാം ആള്‍ക്കാര്‍ ആ രീതിയില്‍ എന്നെ സ്വീകരിച്ചത്. അത് ബ്രേക്ക് ചെയ്യാനാണ് വരത്തനിലെ കഥാപാത്രം ചെയ്തത്.

ജോണി മോന്‍ എന്ന കഥാപാത്രത്തിനായി അമലേട്ടനാണ് എന്നെ വിളിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രമുണ്ട്. കേട്ടിട്ട് ഇഷ്ടമുണ്ടെങ്കില്‍ ചെയ്യൂ എന്ന് പറഞ്ഞു.

ഞാന്‍ സെല്‍ഫ് ടോര്‍ച്ചര്‍ ചെയ്ത കഥാപാത്രമാണ് അത്: ആസിഫ് അലി

അമലേട്ടന്‍ അദ്ദേഹത്തിന്റെ ഒരു പടത്തിലേക്ക് വിളിച്ചു എന്നത് തന്നെ എക്‌സൈറ്റ്‌മെന്റായിരുന്നു. സി.ഐ.എയുടെ സമയത്ത് ഫോട്ടോ ഒക്കെ അയച്ചുകൊടുത്തിരുന്നു. അമലേട്ടനെ എന്റെ അച്ഛനും വിളിച്ചിരുന്നു.

അവന് പറ്റിയ റോളൊന്നുമില്ല എന്നായിരുന്നു പറഞ്ഞത്. പറവയിലേക്ക് ഞാന്‍ വന്നത് ആ സമയത്താണ്. പറവ കണ്ടതുകൊണ്ടാണ് അമേലട്ടന്റെ പടത്തില്‍ ചാന്‍സ് കിട്ടിയത്.

നെഗറ്റീവ് ആണ് വേണമെങ്കില്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ യെസ് പറഞ്ഞു. കാരണം എനിക്കും ആ ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു.

കാരണം അതുവരെ എല്ലാവരും എന്നെ വിളിച്ചുകൊണ്ടിരുന്നത് ബി ടെക്കിലെ പോലൊക്കെയുള്ള പാവത്താന്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

Content Highlight: Arjun Ashokan about next door Boy Image and Varathan