സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും. ബാലു വര്‍ഗീസിന്റെ വിവാഹ ദിവസം പള്ളിയില്‍ വെച്ചുണ്ടായ ഒരു അബദ്ധത്തെ കുറിച്ച് പറയുകയാണ് അര്‍ജുന്‍ അശോകന്‍.
അള്‍ത്താരയില്‍ വെച്ച് ബാലു വധുവിന് മിന്നുകെട്ടിയപ്പോള്‍ താനും ഗണപതിയും ചേര്‍ന്ന് ഉച്ചത്തില്‍ കുരവയിട്ടെന്നും ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടതോടെയാണ് പണി പാളിയത് മനസിലായതെന്നും അര്‍ജുന്‍ പറഞ്ഞു.
അന്ന് പള്ളിയില്‍ നിന്ന് പിടിച്ച് പുറത്താക്കിയതാണെന്നും പിന്നെ പള്ളിയില്‍ കയറിട്ടില്ലെന്നുമായിരുന്നു തമാശ രൂപേണ അര്‍ജുന്‍ പറഞ്ഞത്.
‘ ബാലുവിന്റെ പള്ളിയില്‍ ഇനി എന്നെ കയറ്റുമെന്ന് തോന്നുന്നില്ല. ബാലുവിന്റെ കല്യാണത്തോടെ അതിലൊരു തീരുമാനമായി. സംഭവം വേറെയൊന്നുമല്ല, അള്‍ത്താരയില്‍ ചെന്ന് ഞാന്‍ കുരവയിട്ടതാണ്.
ഞാന്‍ വേണ്ടെന്ന് വെച്ച ആ സിനിമ സൂപ്പര്‍ഹിറ്റായി: അനശ്വര രാജന്‍
കെട്ടിന്റെ സമയമാണ്. എനിക്ക് അറിയില്ലല്ലോ അങ്ങനെ പാടില്ലെന്ന്. നമ്മുടെ ചടങ്ങ് കല്യാണത്തിന് താലി കെട്ടുമ്പോള്‍ കുരവയിടുക എന്നതാണല്ലോ.
ഞാന്‍ മാത്രമല്ല ഗണപതിയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കുരവയിട്ട് തുടങ്ങി. ആള്‍ക്കാര്‍ എല്ലാം തിരിഞ്ഞു നോക്കുന്നത് കണ്ട് ഗണപതി നൈസായി കൈ പിന്നിലേക്ക് മാറ്റി.
ഞാന്‍ മാത്രം ഇങ്ങനെ നിന്ന് കുരവയിടുകയാണ്. അന്ന് ശരിക്കും എന്നെ പള്ളിയില്‍ നിന്ന് പുറത്താക്കിയതാണ്. പിന്നെ കയറിയിട്ടില്ല. ഒരു എക്‌സൈറ്റ്‌മെന്റിന്റെ പുറത്ത് കുരവയിട്ടതാണ്.
പിന്നെ ഈ അള്‍ത്താരയിലെ പരിപാടി അറിയില്ലല്ലോ. അവിടെ ഭയങ്കര സൈലന്റായിരിക്കണം, താലി കെട്ടുമ്പോഴൊക്കെ അങ്ങനെ വേണമെന്നൊന്നും അറിയില്ലായിരുന്നു.
അങ്ങനെ പെട്ടുപോയതാണ്. സീരിയസ് പ്രശ്‌നമൊന്നും ആയില്ല കേട്ടോ. ഞങ്ങളുടെ കുരവ കേട്ടതും ഇതെന്താ സംഭവം എന്ന രീതിയില്‍ എല്ലാവരും തിരിഞ്ഞു നോക്കി,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Arjun Ashokan Share a Funny Moment with Balu Varghese