കിഷ്‌കിന്ധാകാണ്ഡത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതൊരു ഉഗ്രന്‍ പടം ആകുമെന്ന് തോന്നിയിരുന്നെന്ന് ചത്രത്തിന്റെ കലാസംവിധായകന്‍ സജീഷ് താമരശേരി. വളരെ ഗൗരവത്തോടെയാണ് ദിന്‍ജിത്തേട്ടനും ബാഹുലും വിഷയത്തെ സമീപിച്ചതും ചിത്രീകരിച്ചതുമെന്നും സജീഷ് പറയുന്നു.
‘ കിഷ്‌കിന്ധാകാണ്ഡത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതൊരു ഉഗ്രന്‍ പടം ആകുമെന്ന് തോന്നിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിലും ആ ഗൗരവം ഉണ്ടായിരുന്നു.
സിനിമയിലെ ഏറെ വൈകാരികമായ ഒരു സീക്വന്‍സ് ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ ആസിഫ് ഇക്കാന്റെ മുഖത്ത് ആ വിങ്ങല്‍ നമുക്ക് കാണാന്‍ കഴിയുമായിരുന്നു.
മമ്മൂട്ടി ചെയ്ത ആ വേഷത്തിലൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാനാന്‍ പോലുമാകില്ല: ഭദ്രന്‍
ആ ദിവസങ്ങളില്‍ സെറ്റില്‍ അനാവശ്യമായി ആരും സംസാരിക്കുന്നതു പോലുമുണ്ടായിരുന്നില്ല. ഒരു മരണവീട്ടില്‍ കയറി ചെല്ലുമ്പോഴത്തെ അവസ്ഥയായിരുന്നു.
ആ മനയെ ഒരു വീടാക്കി മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാരണം ഒരു മന ആയി ആ പരിസരം തോന്നിച്ചാല്‍ സിനിമ പൊളിയും. സംവിധായകന്‍ ദിന്‍ജിത്തേട്ടനും തിരക്കഥയും ക്യാമറയും ചെയ്ത ബാഹുലിനും കാര്യങ്ങളില്‍ കൃത്യത ഉണ്ടായിരുന്നു.
അപ്പുപ്പിള്ളയുടെ വീട് എങ്ങനെയാകണമെന്നും അവിടെ എന്തൊക്കെ ഉണ്ടാകണമെന്നും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു ഞങ്ങളുടെ പണികള്‍ എളുപ്പമാക്കി. 18 ദിവസം കൊണ്ടാണ് സെറ്റ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്.
ആ വീടിന്റെ ഓരോ ഭാഗത്തും സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ആ വീട്ടില്‍ ചെന്നു നോക്കിയാല്‍, സിനിമയില്‍ നിങ്ങള്‍ കണ്ട പലതും കാണാന്‍ കഴിയില്ല. മനയുടെ ഫീല്‍ ഉണ്ടാവാതിരിക്കാന്‍ ചുവരുകള്‍ കവര്‍ ചെയ്ത് സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ സെറ്റിടുകയായിരുന്നു.
വുഡന്‍ പാറ്റേണിലുള്ള ഭിത്തികളാണ് അവിടെ ഉണ്ടായിരുന്നത്. അതു മൊത്തം കവര്‍ ചെയ്ത് സാധാരണ പെയിന്റ് അടിച്ച വീടിന്റെ ഭിത്തി പോലെയാക്കി. ആ വീടിന്റെ ഒരു ഭിത്തി പോലും സിനിമയില്‍ കാണിച്ചിട്ടില്ല.
അതുകൊണ്ടാണ്, പ്രേക്ഷകര്‍ക്ക് അതു മനയായി തോന്നാതിരുന്നത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകള്‍ പോലും എങ്ങനെയാകണമെന്നത് സംബന്ധിച്ച് ദിന്‍ജിത്തേട്ടനും ബാഹുലിനും കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനുള്ള റഫറന്‍സ് അവര്‍ തന്നിരുന്നുയാക്കി. ആ വീടിന്റെ ഒരു ഭിത്തി പോലും സിനിമയില്‍ കാണിച്ചിട്ടില്ല.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്കും അവരുടെ പ്രത്യേക സ്നേഹം ലഭിക്കുകയാണ്. സിനിമ കണ്ട് ധാരാളം പേര്‍ എന്നെ വിളിച്ചു. എന്റെ നാലാമത്തെ സിനിമയാണ് ഇത്. എന്റെ പേര് സ്‌ക്രീനില്‍ കണ്ടിട്ട് എനിക്കു വിളി വരുന്നത് ആദ്യമായിട്ടാണ്.
ഇത്രയും കാലം സിനിമയില്‍ ഉണ്ടായിട്ട് നമ്മള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ആളുകള്‍ക്ക് കൃത്യമായി മനസിലായത് ഈ സിനിമയിലൂടെയാണ്. കിഷ്‌കിന്ധാകാണ്ഡം എനിക്ക് നല്‍കിയത് വലിയ അംഗീകാരമാണ്,’ സജീഷ് പറയുന്നു.
Content Highlight: Art Director Sajeesh tharamassery about kishkindakandam shoot