ഞങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നത് ആ സിനിമയിലൂടെയാണ്: ആസിഫ് അലി

മലയാളികളുടെ പ്രിയ നടനാണ് ആസിഫ് അലി. വളരെ സെലക്ടീവായാണ് ആസിഫ് ഇന്ന് പല ചിത്രങ്ങളും തെരഞ്ഞെടുക്കുന്നത്. കിഷ്‌കിന്ധാകാണ്ഡത്തിലും തലവനിലും ലെവല്‍ക്രോസിലും അഡിയോസ് അമിഗോയിലുമെല്ലാം ആ തെരഞ്ഞെടുപ്പ് വ്യക്തമാണ്.

ആസിഫ് പൊലീസ് വേഷത്തിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രമായിരുന്നു തലവന്‍. ബിജുമേനോന്‍-ആസിഫ് അലി കോമ്പോയില്‍ വരുന്ന ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ പ്രതീക്ഷ വെക്കാറുമുണ്ട്. ബിജുമേനോനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ആസിഫ്. തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നത് ഏത് സിനിമയിലൂടെയാണെന്നും താരം പറയുന്നു.

‘മികച്ച താരജോഡികളാണ് ഞങ്ങളെന്ന് ബിജുച്ചേട്ടനും ഞാനും തമാശയ്ക്ക് പറയാറുണ്ട്. വെള്ളിമൂങ്ങ, അനുരാഗകരിക്കിന്‍വെള്ളം തുടങ്ങി എത്രയോ സിനിമകളില്‍ ഞങ്ങളൊന്നിച്ചിട്ടുണ്ട്.

മകളെയും ഡോക്ടറാക്കാന്‍ പപ്പ ആഗ്രഹിച്ചു; പക്ഷേ ആ സംഭവത്തോടെ മോഹം ഉപേക്ഷിച്ചു: മമിത ബൈജു

ഞങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നത് അനുരാഗകരിക്കിന്‍ വെള്ളം ചെയ്യുമ്പോഴാണ്. സിനിമകളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ചര്‍ച്ചചെയ്യാനും ആ സൗഹൃദത്തിലൂടെ സാധിച്ചു.

എന്റെ ഒരു സല്യൂട്ട് കൃത്യമായില്ലെങ്കില്‍പ്പോലും അത് ശരിയാക്കിത്തരുന്നത് ബിജുച്ചേട്ടനാണ്. അത്രയും തഴക്കവും അനുഭവപരിചയവും അദ്ദേഹത്തിനുണ്ട്.

ബിജുച്ചേട്ടന്റെകൂടെ വര്‍ക്കുചെയ്യുന്നത് ഒരു ഫണ്‍റൈഡുപോലെയാണ്. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ വര്‍ക്ക് ചെയ്യുന്നതിനൊരു കംഫര്‍ട്ടുണ്ട്. അദ്ദേഹം സീനിയറാണ്, ഒരുപാട് അനുഭവപരിചയമുള്ളതുകൊണ്ട് നമുക്കും ഗുണംചെയ്യും.

ബിജുച്ചേട്ടന്‍ ധാരാളം പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതുമാത്രമല്ല, അദ്ദേഹത്തിന്റെ അച്ഛനൊരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വളര്‍ന്നത് പോലീസ് ക്വാര്‍ട്ടേഴ്സിലാണ്. എല്ലാ രീതിയിലും പോലീസുകാരുടെ പെരുമാറ്റവും ശരീരഭാഷയുമെല്ലാം അറിയുന്നയാളാണ്.

കസേരയില്‍ ഇരിക്കുകയായിരുന്ന രജനീകാന്ത് എന്നെ കണ്ടതും ചാടിയെണീറ്റു, വിറച്ചുപോയി: സാബു മോന്‍

അതുകൊണ്ട് അദ്ദേഹത്തിന് ഞങ്ങളെ എല്ലാവരെക്കാളും ഒരു പോലീസ് സ്റ്റോറി ജഡ്ജ് ചെയ്യാന്‍ പറ്റും. ഈ സിനിമയ്ക്ക് അദ്ദേഹം യെസ് പറഞ്ഞത് വലിയൊരു ധൈര്യമായിരുന്നു.

സിനിമയുടെ ട്രെയിലറും പോസ്റ്ററും കണ്ടപ്പോള്‍ എല്ലാവരും അയ്യപ്പനും കോശിയും സിനിമപോലെ എന്ന് പറഞ്ഞിരുന്നു. രണ്ട് ഹീറോകളും അവര്‍ക്കിടയിലുണ്ടാവുന്ന ഈഗോക്ലാഷുമൊക്കെയാണല്ലോ കാണിച്ചത്,’ ആസിഫ് പറയുന്നു.

Content Highlight: Asif Ali About His Best Friend on Movie Industry