പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആ ചിത്രം മലയാളി ഓഡിയന്‍സ് പുച്ഛിച്ചു തള്ളിയില്ലേ: ആസിഫ്

/

മലയാളത്തിലെ ഓഡിയന്‍സിനെ കുറിച്ചും അവരുടെ നിലവാരത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

നല്ല സിനിമയല്ലെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ വന്ന് കാണില്ലെന്നും അതിനി എത്ര വലിയ സ്റ്റാറിന്റെ പടമായാലും അങ്ങനെ തന്നെയാണെന്നും ആസിഫ് അലി പറഞ്ഞു.

മറ്റു ഭാഷകളിലൊക്കെ വിജയിച്ച ചിത്രമാണെങ്കില്‍ പോലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടുവന്നതാണെന്ന് തോന്നിയാല്‍ മലയാളികള്‍ പുച്ഛിച്ചു തള്ളുമെന്നും അടുത്തിടെ അങ്ങനെ ഒരു സിനിമയ്ക്ക് സംഭവിച്ചിട്ടുണ്ടെന്നും ആസിഫ് പറയുന്നു.

ചേട്ടാ പരിപാടി വര്‍ക്കാവുന്നില്ലല്ലോ, ഉണ്ടയുടെ സെറ്റില്‍ എന്നെ മാറ്റി നിര്‍ത്തി ഖാലിദ് റഹ്‌മാന്‍ പറഞ്ഞു: റോണി ഡേവിഡ്

‘ സിനിമയുടെ കാര്യം എടുത്താല്‍, ഈ ലോകം മുഴുവന്‍ കണ്ട് ഹിറ്റായ സിനിമയാണെന്ന് പറഞ്ഞാലും അതില്‍ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ പടം നമ്മള്‍ പോയി കാണില്ല.

നമ്മുടെ തിയേറ്ററില്‍ ആ പടം ഓടില്ല. ഇപ്പോള്‍ ഏറ്റവും ലേറ്റസ്റ്റ് ആയി റിലീസ് ആയ അന്യ ഭാഷ സൂപ്പര്‍ഹിറ്റ് സിനിമ തന്നെ അതിന് ഒരു ഉദാഹരണമാണ്.

ബാക്കി എല്ലാ ഇന്‍ഡസ്ട്രിയിലും ആ സിനിമയെ പറ്റി ആളുകള്‍ സംസാരിക്കുന്നുണ്ട്. നമ്മളുടെ ഓഡിയന്‍സിന് അത് വര്‍ക്കായില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വന്നതാണെന്ന് മനസിലാക്കി നമ്മള്‍ പുച്ഛിച്ചു കളഞ്ഞു.

മമ്മൂട്ടി – ജോണി ആന്റണി ചിത്രത്തിലേക്ക് എന്നെയും വിളിച്ചിരുന്നു: എന്നാല്‍ പോകാനായില്ല: അജു വര്‍ഗീസ്

അതാണ് മലയാൡ എന്തുകൊണ്ടാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാകുന്നത്. ഇവിടെ സിനിമകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ നമ്മള്‍ ഓഡിയന്‍സിനെ കണ്‍സിഡര്‍ ചെയ്യുന്നുണ്ട്.

ഓഡിയന്‍സിന്റെ ഐ.ക്യു ലെവലും ഇന്റലിജന്‍സും കണ്‍സിഡര്‍ ചെയ്യുന്നുണ്ട്. അത് വേറൊരു ഭാഷയില്‍ ഉണ്ടെന്ന് തോന്നുന്നില്ല,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali about Malayalam Audienceand Movies