ടൈം ട്രാവല്‍ ചെയ്യാനുള്ള കഴിവ് കിട്ടിയാല്‍ ഞാന്‍ പോകുക ആ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്: ആസിഫ് അലി

സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ മലയാള ചിത്രമായിരുന്നു അത്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നായകന്മാരുടെ കൂട്ടുക്കെട്ടാണ് ഇത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം നാലുപേരും ഒന്നിച്ച സിനിമകളും വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ ജഗദീഷും അശോകനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’.

Also Read: അതിനോടൊക്കെ എനിക്ക് പ്രതികരിക്കാൻ തോന്നിയിട്ടുണ്ട്, പക്ഷെ പ്രതികരിച്ചിട്ട് കാര്യമില്ല: ഗിരീഷ് എ.ഡി

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫിനെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. തനിക്ക് ടൈം ട്രാവല്‍ ചെയ്യാന്‍ ഒരു കഴിവ് കിട്ടുകയാണെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ ലൊക്കേഷനിലേക്ക് പോകുമെന്ന് പറയുകയാണ് ആസിഫ് അലി. സ്‌കൈലാര്‍ക് പിക്ചേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേരത്തെ ഞാന്‍ അവരുടെ കൂടെ ഇരുപത് മിനുട്ട് ഇന്റര്‍വ്യൂവില്‍ ഇരുന്നു. ആ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് ഒരു കാര്യം പറഞ്ഞു. എനിക്ക് ടൈം ട്രാവല്‍ ചെയ്യാന്‍ ഒരു കഴിവ് കിട്ടുകയാണെങ്കില്‍ ഞാന്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ ലൊക്കേഷനിലേക്ക് പോകുമെന്നാണ് പറഞ്ഞത്.

Also Read: ബറോസില്‍ പ്രണവുണ്ടെന്ന് പറഞ്ഞാല്‍ സസ്‌പെന്‍സ് പോയില്ലേ; ആ രണ്ട് സസ്‌പെന്‍സ് താരങ്ങളെ കുറിച്ച് മോഹന്‍ലാല്‍

എനിക്ക് എങ്ങനെയാണ് അവിടെ ലൊക്കേഷനില്‍ ഷൂട്ടിങ് നടന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. കാരണം ഈ സിനിമയുടെ സമയത്ത് അശോകേട്ടന് ഒന്ന് വാ തുറന്നാല്‍ അപ്പുറത്ത് ജഗദീഷേട്ടന്‍ രണ്ട് പറയും. ഇവരുടെ തര്‍ക്കത്തിന്റെ ഇടയില്‍ കുട്ടേട്ടന്‍ (വിജയരാഘവന്‍) വളരെ സൈലന്റായി വന്നിട്ട് ഒരു ബോംബിട്ടിട്ട് പോകും.

സത്യത്തില്‍ ഇവരുടെ എനര്‍ജി വളരെ വലുതാണ്. പിന്നെ അവരുടെ സമയത്ത് ഇന്നത്തെ പോലെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. മാത്രമല്ല ഷുട്ട് ചെയ്ത് വെച്ച ഇന്റര്‍വ്യൂകളൊന്നും തന്നെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ ആരുടെയും റിയല്‍ ലൈഫിലെ ഹ്യൂമര്‍ സൈഡ് നമ്മള്‍ കണ്ടിട്ടില്ല.

അതേസമയം സിനിമയിലെ ഹ്യൂമര്‍ സൈഡ് നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് എനിക്ക് വളരെ എക്സൈറ്റിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് ആദ്യത്തെ ദിവസങ്ങളില്‍ ഞാന്‍ കുട്ടേട്ടനോടൊക്കെ സംസാരിക്കുന്നത് വളരെ ഭയഭക്തി ബഹുമാനത്തിലാണ്. പക്ഷെ പിന്നീട് അദ്ദേഹം അത് ബ്രേക്ക് ചെയ്ത് നമ്മളുടെ കൂടെയുള്ള ഒരാളായി നിന്നുവെന്നതാണ് സത്യം,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Jagadish And Ashokan