എനിക്ക് പറ്റുന്നില്ലെടാ! തമിഴ്‌നാട്ടിലെ തിയേറ്ററില്‍ ഇരുന്ന് ഭാസി കരച്ചിലോട് കരച്ചില്‍: ബാലു വര്‍ഗീസ്

/

മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലെ തിയേറ്ററില്‍ പോയി കണ്ടപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബാലു വര്‍ഗീസ്.

മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ ആഘോഷിക്കപ്പെട്ടത് നേരിട്ട് കണ്ടെന്നും തമിഴ്‌നാട്ടില്‍ വലിയ വിജയമാണെന്ന് അറിഞ്ഞെങ്കിലും അത് നേരിട്ട് കാണണമെന്ന് തോന്നിയതിനാല്‍ ടിക്കറ്റെടുത്ത് ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ പോയെന്നും ബാലു വര്‍ഗീസ് പറയുന്നു.

വലിയ ആറ്റിറ്റിയൂഡൊക്കെയിട്ട് നില്‍ക്കുന്ന ഭാസി തിയേറ്ററില്‍ കയറിയതും കരച്ചിലായിരുന്നെന്നും തമിഴ്‌നാട്ടുകാര്‍ സിനിമ ഏറ്റെടുത്തത് കണ്ടിട്ടുള്ള സന്തോഷം കൊണ്ടായിരുന്നു അതെന്നും ബാലു പറയുന്നു.

മലയാളത്തിന്റെ വിജയട്രാക്കില്‍നിന്ന് മാറിപ്പോകുന്ന ഒരു സിനിമ ഒരിക്കലും എന്റേത് ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചു: ആസിഫ് അലി

‘ തമിഴ്‌നാട്ടില്‍ നമുക്ക് കിട്ടിയ സ്വീകാര്യത മറക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. ഞങ്ങള്‍ക്കറിയില്ലായിരുന്നു തമിഴ്‌നാട്ടില്‍  സിനിമ ഇത്രയും ഹിറ്റായെന്ന്.

കോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പറയുമെങ്കിലും അതൊക്കെ പോസ്റ്ററില്‍ എഴുതുന്നതാണ് എന്നാണ് കരുതിയത്. അവിടെ എങ്ങനെ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു.

എന്നാല്‍ അത് ശരിക്കും ഞങ്ങള്‍ അനുഭവിച്ചു. സിനിമ അവിടെ റിലീസായ ആദ്യത്തെ ആഴ്ചയാണ് ഞങ്ങള്‍ ചെന്നത്. ഞാന്‍ ഒരു തിയേറ്റര്‍ ബുക്ക് ചെയ്ത് ഞാനും ഭാസിയും കൂടി പോയി.

ഭാസി തിയേറ്ററില്‍ എത്തിയതും കരച്ചില്‍. ‘എന്താണ് മോനേ’ എന്ന മൂഡില്‍ നില്‍ക്കുന്ന ഭാസി കരച്ചിലോട് കരച്ചില്‍. നീ കരയാണോ എന്ന് ചോദിച്ചപ്പോള്‍ എടാ..പറ്റുന്നില്ലെടാ.. തമിഴ്‌നാട്ടിലെ ആള്‍ക്കാര്‍ നമ്മുടെ പടത്തിനെ ഏറ്റെടുക്കണമെങ്കില്‍ … എനിക്ക് പറ്റുന്നില്ലെടാ എന്നൊക്കെ പറഞ്ഞ് പുള്ളി കരയുകയാണ്.

മലയാളികളാണ് കാണുന്നത് എന്ന് ആദ്യം കരുതി. സിനിമ കഴിഞ്ഞപ്പോഴാണ് എല്ലാവരും തമിഴ് ഓഡിയന്‍സ് ആയിരുന്നു എന്ന് അറിഞ്ഞത്. വേറെ ഭാഷയിലുള്ള ഒരു സിനിമ ഇങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നത് വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു,’ ബാലു വര്‍ഗീസ് പറഞ്ഞു.

അള്‍ത്താരയിലെ പരിപാടി നമുക്കറിയില്ലല്ലോ, ബാലു താലികെട്ടിയതും ഞാന്‍ ഉച്ചത്തില്‍ കുരവയിട്ടു: അര്‍ജുന്‍ അശോകന്‍

മഞ്ഞുമ്മല്‍ബോയ്‌സ് കണ്ട് കമല്‍ഹാസന്‍ സാറൊക്കെ വിളിക്കണമെന്ന് തമാശയ്‌ക്കെങ്കിലും തങ്ങള്‍ പറയുമായിരുന്നെന്നും എന്നാല്‍ പടം കണ്ട ശേഷം അദ്ദേഹത്തിന്റെ കോള്‍ വന്നപ്പോള്‍ ഞെട്ടിപ്പോയെന്നും ബാലു വര്‍ഗീസ് അഭിമുഖത്തില്‍ പറയുന്നു.

കമല്‍ഹാസനേയും മുഖ്യമന്ത്രി സ്റ്റാലിനേയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേയുമൊക്കെ നേരില്‍ കാണാനായത് വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നെന്നും ബാലു പറയുന്നു.

Content Highlight: Balu Varghese about Manjummal boys Tamilnadu Threatre experiance