മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകോത്തര നിലവാരത്തില്‍ ഒരുക്കിയ ചിത്രം എന്തെല്ലാം സസ്‌പെന്‍സുകളാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ചില സര്‍പ്രൈസ് എന്‍ട്രികളും ചിത്രത്തില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ വന്നിരുന്നു. നിധി കാക്കുന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തെ കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബറോസിന്റെ 3ഡി വേര്‍ഷന്‍ മാത്രമാകും തിയേറ്ററില്‍ എത്തുന്നതെന്നും സിനിമയുടെ 2ഡി വേര്‍ഷന്‍ റിലീസിന് ഉണ്ടാകില്ലെന്നുമാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള എക്‌സില്‍ കുറിച്ചിരിക്കുന്നത്.
എന്നെ സംബന്ധിച്ച് ഇതെല്ലാം ബോണസ് ആണ്, അവിടെ വില്ലന്‍, ഹീറോ വ്യത്യാസമില്ല: രാജ് ബി ഷെട്ടി
ചിത്രത്തിനായി ഇന്ന് ലോകത്ത് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നടന്‍ പൃഥ്വിരാജും അടുത്തിടെ പറഞ്ഞിരുന്നു.
വിഷ്വല്‍സിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമയായതിനാല്‍ 3ഡി വേര്‍ഷന്‍ സിനിമയെ കൂടുതല്‍ മികച്ചതാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഡിസംബര്‍ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ക്യാമറ. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.
Content Highlight: Barroz to be released only 3 D Version