ബേസില്‍-ടൊവിനോ കോമ്പോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ടൊവിനോയെ നായകനാകകി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവിയുടെ കരിയറില്‍ വഴിത്തിരിവായ ഒരു സിനിമ. പിന്നാലെ ബേസിലും അഭിനയ രംഗത്തേക്ക് കടന്നു.
ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ ഒരു പ്രധാന കഥാപാത്രമായി ബേസിലും എത്തുന്നുണ്ട്. ടൊവിനോയുടെ പിശുക്കിനെ കുറിച്ച് പറയുന്ന ബേസിലിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ആ കാര്യം ഒന്ന് ഒഴിവാക്കാന്‍ പറ്റുമോ എന്ന് ഷൂട്ടിനിടെ ലാലേട്ടനോട് ചോദിച്ചിരുന്നു: പൃഥ്വിരാജ്
ഒരു സമയത്ത് ടൊവിനോ നല്ല പിശുക്കായിരുന്നെന്നും രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് ഫ്രീ കിട്ടുന്ന റിലയന്‍സ് ട്രെന്‍ഡ്‌സില്‍ നിന്നായിരുന്നു ഷര്‍ട്ടെടുക്കാറെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്.
‘ നല്ല പിശുക്കനായിരുന്നു അളിയന്‍. നമ്മള്‍ ചെന്നൈയില്‍ ഷോപ്പിങ് മാളില്‍ ഷോപ്പിങ്ങിന് പോവുകയാണ് അപ്പോള്‍ ഒരു സൈഡില്‍ വലിയ ബ്രാന്‍ഡുകള്‍, നമ്മള്‍ കാണാന്‍ വേണ്ടി മാത്രം പോകുന്ന ഒരു ഏരിയ. അത് നമ്മള്‍ പോയി കാണും.
അതിന് ശേഷം നമ്മള്‍ റിലയന്‍സ് ട്രെന്‍ഡ്‌സിലേക്ക് പോയി. ഞാന്‍ പിന്നേയും ഓക്കെയാണ്. ഫുള്‍ പൈസ കൊടുത്ത് എടുക്കാറുണ്ട്. ഇവന്‍ രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം ഫ്രീ എന്നുള്ളിടത്ത് പോയിട്ടാണ് ഷോപ്പ് ചെയ്തുകൊണ്ടിരുന്നത്,’ എന്ന് ബേസില്‍ പറഞ്ഞപ്പോള്‍
എത്തിക്സ് നോക്കിയത് കൊണ്ടാണ് ആ വിജയ് ചിത്രത്തിൽ ഞാൻ അഭിനയിക്കാതിരുന്നത്: ആന്റണി വർഗീസ് പെപ്പെ
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും യു.കെയില്‍ പോയി വരുമ്പോള്‍ തനിക്ക് ഷര്‍ട്ടൊക്കെ മേടിച്ചു തന്നു എന്നുായിരുന്നു സംവിധായകന്‍ ജിതിന്‍ ലാല്‍ പറഞ്ഞത്. അതും വലിയ ബ്രാന്‍ഡിന്റേതാണെന്നും ജിതിന്‍ പറഞ്ഞു.
ഉള്ളപ്പോള്‍ ഉള്ളതുപോലെ ഇല്ലാത്തപ്പോള്‍ ഇല്ലാത്തതുപോലെ അങ്ങനെയാണ് എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചത് എന്നായിരുന്നു ഇതോടെ ടൊവിനോയുടെ മറുപടി. പത്ത് വര്‍ഷം മുന്‍പ് ഫോണിന്റെ റിങ് ടോണ്‍ നയാ പൈസയില്ല എന്നതായിരുന്നു. മൊയ്തീനില്‍ അഭിനയിച്ചതോടെ അക്കൗണ്ട് ഫുള്ളായി. അതോടെ റിങ് ടോണും മാറ്റി, ടൊവിനോ പറഞ്ഞു.
ഇപ്പോള്‍ ടൊവിനോ റിച്ചാണെന്നും ഇപ്പോള്‍ ഇന്ത്യയില്‍ നിന്നൊന്നും ടൊവിനോ ഡ്രസ് എടുക്കാറില്ലെന്നുമായിരുന്നു ഇതോടെ ബേസിലിന്റെ തഗ്ഗ്.
നസ്‌ലെനും ഞാനും ഒരുമിച്ചുള്ള കുറേ പ്രൊജക്ടുകള്‍ വന്നിരുന്നു, എല്ലാം വേണ്ടെന്ന് വെച്ചു: മമിത
ഒണ്‍ലി ദുബായ്, യു.കെ, യു.എസ് ഓണ്‍ലി. എന്നിട്ട് എനിക്ക് യു.കെയില്‍ നിന്ന് ഡ്രസ് ഒന്നും വാങ്ങിത്തന്നില്ലല്ലോ എന്ന് ബേസില്‍ ചോദിച്ചപ്പോള്‍ നീ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് കൊണ്ടുവന്നത് ഞാന്‍ ഇട്ട് തീര്‍ന്നിട്ടില്ലെന്നായിരുന്നു ടൊവിനോയുടെ തഗ്ഗ്.
Content Highlight: Basil Fun Talk About Tovinos Shopping