ഒരിക്കലും നമ്മള്‍ ഒരു സ്ഥലത്ത് സെറ്റില്‍ഡ് ആയിപ്പോകരുത്, വളരാനാവില്ല: ബേസില്‍

/

കുഞ്ഞിരാമായണം ചെയ്യുന്ന ആ സമയത്തോ ആ പ്രായത്തിലോ മിന്നല്‍ മുരളി പോലൊരു സിനിമ ചെയ്യാനുള്ള വിവരം തനിക്കില്ലായിരുന്നെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, സിനിമ അറിയാതെ ചെയ്ത സിനിമയാണെന്നും ബേസില്‍ പറഞ്ഞു.

‘ കുഞ്ഞിരാമായണം ഞാന്‍ സിനിമ കണ്ടിട്ടുള്ള ശീലം വെച്ചിട്ട് ചെയ്തതാണ്. ഇതിന്റെ ടെക്‌നിക്കാലിറ്റിയോ സ്‌ക്രീന്‍ റൈറ്റിങ്ങിന്റെ ടെക്‌നിക്കാലിറ്റീസോ ഒന്നും അറിയാതെ നമ്മുടെ ഉള്ളിലുള്ള ഒരു കഥ വളരെ ഇന്‍സ്റ്റിങ്റ്റീവായിട്ട് വരുന്ന രീതിയില്‍ അത് കൃത്യമായി പറയുക എന്ന രീതിയില്‍ ചെയ്തു.

ആ സിനിമ സക്‌സസ്ഫുള്‍ ആകുന്ന ഒരു പോയിന്റില്‍ നമ്മള്‍ കുറച്ച് കൂടി റെസ്‌പോള്‍സിബിള്‍ ആയി നിന്നിട്ട് ഗോദ പോലത്തെ അല്‍പം കൂടി വലിയ സിനിമ ചെയ്യുക എന്നുള്ളതാണ്.

ആ സിനിമയ്ക്ക് സ്‌പോര്‍ട്‌സ് ഡ്രാമ എന്നുള്ള നിലയില്‍ നാഷണല്‍ ഗെയിംസും ഏഷ്യന്‍ ഗെയിംസുമൊക്കെ കാണിക്കേണ്ട തരത്തിലുള്ള സ്‌കേല്‍ വേണ്ട സിനിമയാണ്. അത്തരത്തില്‍ സംഭവിക്കുക നമ്മുടെ ആസ്പിരേഷന്‍സ് വലുതാകുമ്പോഴാണ്.

കൂടെ അഭിനയിച്ചവരില്‍ എനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തെ; നടന്‍ മാത്രമല്ല, നന്മയുള്ള വ്യക്തി: പ്രിയ മണി

പിന്നെ മിന്നല്‍ മുരളി ആണെങ്കില്‍ പോലും നമുക്ക് കൂടുതല്‍ പഠിക്കാന്‍ പറ്റുക എന്നതാണ്. നമ്മള്‍ കംഫര്‍ട്ട് സോണിന് അകത്ത് നിന്നിട്ട് കുഞ്ഞിരാമായണം പോലൊരു മറ്റൊരു സിനിമ ചെയ്യുകയാണെങ്കില്‍ ഫിനാഷ്യലി ചിലപ്പോള്‍ കുറച്ചുകൂടി ബെറ്റര്‍ ആയിരിക്കും.

നമുക്കും ഇത്രയും സ്‌ട്രെസോ സ്‌ട്രെയിനോ അനുഭവിക്കേണ്ട കാര്യമില്ല. പക്ഷേ ആസ്പിരേഷന്‍സ് വലുതാക്കുക. ആര് ആലോചിച്ചാലും ഇത് ചെയ്യാന്‍ പറ്റുമോ എന്ന് തോന്നുന്ന സിനിമ ആലോചിക്കുക. അതിന് വേണ്ടി അപ്പോള്‍ നമ്മള്‍ കൂടുതല്‍ പഠിക്കും.

കുറെ റെസ്ട്രിക്ഷന്‍സിനുള്ളില്‍ നിന്ന് ചെയ്യുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ഇന്നൊവേറ്റീവ് ആകുക. ഒരു 500 കോടിയുടെ സിനിമ ചെയ്താല്‍ പോലും ആ സിനിമയുടെ ആസ്പിരേഷന്‍ ചിലപ്പോള്‍ 2000 കോടിയുടേതായിരിക്കും.

ഒരിക്കലും ലക്ഷ്വറി സ്‌പേസില്‍ നിന്ന് സിനിമ ചെയ്യരുത്. കംഫര്‍ട്ട് സ്‌പേസില്‍ നിന്ന് സിനിമയെ സമീപിക്കുകയേ ചെയ്യരുത് എന്നുള്ളതാണ് എന്റെ ഒരു പോയിന്റ് ഓഫ് വ്യൂ.

അങ്ങനെ വന്നാല്‍ നമുക്ക് പഠിക്കാനും വളരാനും ബെറ്റര്‍ ആകാനും പറ്റും. പ്രത്യേകിച്ച് കാലഘട്ടം മാറുന്ന ഈ സമയത്ത്. ഇവിടെ ഇങ്ങനെ ഇടിച്ചിടിച്ച് നില്‍ക്കുക എന്നത് ബുദ്ധിമുട്ടാണ്.

തേടി വന്നതെല്ലാം ആ പാറ്റേണിലുള്ള കഥകളായിരുന്നു, അതൊന്നും ഇന്നേവരെ സിനിമയായി കണ്ടിട്ടില്ല: നിഖില വിമല്‍

അവിടെ നമ്മള്‍ കംഫര്‍ട്ട് സോണിനകത്തേക്ക് പോയാല്‍ നമ്മള്‍ ഒന്നും അല്ലാത്ത പോയിന്റില്‍ എത്തും. ആസ്പിരേഷന്‍സ് പരമാവധി വലുതാക്കി വെക്കുക. ഇനിയും ഒരുപാട് കാലം മുന്നോട്ടുപോകാനുണ്ട് ഒരുപാട് വലിയ കാര്യം ചെയ്യാനുണ്ട് എന്ന ആറ്റിറ്റിയൂഡില്‍ മുന്നോട്ടുപോകുക

നമ്മളെ കണ്ടുകഴിഞ്ഞാല്‍ ഇവനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നൊക്കെ ചിലര്‍ പറഞ്ഞേക്കും. നമ്മുടെ പൊക്കത്തിന്റേയും ശരീരത്തിന്റേയുമൊക്കെ പല രീതിയിലുള്ള കോംപ്ലസ് ഉണ്ടാകുമല്ലോ.

എന്റെയൊക്കെ കാര്യത്തില്‍ അതിന്റെ അപ്പുറത്തേക്കൊക്കെ വളരാനുള്ള ആറ്റിറ്റിയൂഡ് നമ്മുടെ ഉള്ളില്‍ നിന്നുണ്ടായതും ഓര്‍ഗാനിക് ആയി സംഭവിച്ചതുമായിരിക്കാം. ആ ലേണിങ് തുടര്‍ച്ചയായി ഉണ്ടാകണം.

എന്തായാലും ഞങ്ങള്‍ക്ക് അങ്ങനെ പിരിയാന്‍ പറ്റില്ലായിരുന്നു, വിമല്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ: ജിസ്മ

സിനിമ പഠിച്ചാല്‍ തന്നെ എനിക്ക് സന്തോഷമാണ്. 50ാമത്ത വയസിലും 60ാമത്തെ വയസിലും ആദ്യത്തെ സിനിമ ചെയ്യുന്ന ആളെപ്പോലെ തന്നെ സിനിമ ചെയ്യണം. ആ പ്രഷറിലായിരിക്കും അയാള്‍ ആ സിനിമ ചെയ്യേണ്ടത്.

എന്നാല്‍ മാത്രമേ നമ്മള്‍ ഇന്നൊവേറ്റീവ് ആകുള്ളൂ. ഒരിക്കലും നമ്മള്‍ ഒരു സ്ഥലത്ത് സെറ്റില്‍ഡ് ആവരുത് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ചെയ്യുന്ന അടുത്ത സിനിമ പോലും അത്രയും ലക്ഷ്വറിയിലായിരിക്കില്ല വരിക,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about his aspirations and movies