ആ ഘട്ടത്തില്‍ എനിക്ക് തന്നെ മടുപ്പുതോന്നി, പിന്നീട് തീരുമാനം മാറ്റാന്‍ കാരണം ആ സിനിമ: ബേസില്‍

/

അഭിനയം തന്നെ കൊണ്ട് പറ്റുമെന്ന് ഉറപ്പിച്ച സിനിമയെ കുറിച്ചും ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് തോന്നിയ മടുപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബേസില്‍.

ഒരു ഘട്ടത്തില്‍ അഭിനയം നിര്‍ത്തി സംവിധാനത്തിലേക്ക് തന്നെ തിരിച്ചുപോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും ആ തീരുമാനം മാറ്റിപ്പിച്ചത് ജോജി എന്ന ചിത്രമാണെന്നും ബേസില്‍ പറയുന്നു.

‘ജോജിയാണ് ആക്ടര്‍ എന്ന നിലയില്‍ എനിക്ക് അഭിനന്ദനം കിട്ടിയ സിനിമ. അതിലെ പള്ളീലച്ചന്റെ ക്യാരക്ടര്‍. അതുവരെ കോമഡി സൈഡ് കിക്ക് എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ചെയ്തിരുന്നത്.

എല്ലാ സിനിമയിലും ഒറ്റ ലൈനില്‍ പറയാവുന്ന ക്യാരക്ടറുകള്‍ ആയിരുന്നു. നായകന്റെ കൂട്ടുകാരന്‍. നായകന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും. ഇല്ലെങ്കില്‍ പ്രശ്‌നത്തിലാകുമെന്ന രീതി.

‘അജു വര്‍ഗീസിനെ ധ്യാന്‍ ശ്രീനിവാസന്‍ ഭിത്തിയിലൊട്ടിച്ചു’, 25 ലക്ഷം പേരാണ് ആ വീഡിയോ കണ്ടത്: അജു

കൗണ്ടര്‍ കോമഡികള്‍ അടിക്കുക അല്ലെങ്കില്‍ വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആള്‍ക്കാരെ ചിരിപ്പിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ.

ഇമോഷലിയോ ഉള്ളില്‍ നിന്ന് ഫീല്‍ ചെയ്ത് ചെയ്യുക എന്നതിന് അപ്പുറത്തേക്ക് ബോഡി ലാംഗ്വേജ് ഒക്കെ വെച്ച് ആള്‍ക്കാരെ എങ്ങനെയെങ്കിലും ചിരിപ്പിക്കുക എന്ന പ്രഷറിലാണ് അതൊക്കെ ചെയ്യുന്നത്.

ഒരു പോയിന്റില്‍ ഈ കരിയര്‍ അത്രയങ്ങോട്ട് എക്‌സൈറ്റിങ് ആകുന്നില്ലെന്നും എവിടെയാക്കെയോ നമ്മളെ തന്നെ കോംപ്രമൈസ് ചെയ്യുന്നു എന്നൊക്കെ തോന്നി.

ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ പ്രഷറാണ്. ഒരു ഡ്രാമയോ സസ്‌പെന്‌സോ മിസ്റ്ററിയോ വര്‍ക്കായില്ലെങ്കില്‍ വര്‍ക്കായില്ല എന്നേയുള്ളൂ. ചിരിപ്പിച്ചിട്ട് ചിരിച്ചില്ലെങ്കില്‍ അത് പ്രശ്‌നമാണ്.

ചന്തു ഒരു ഭാരമായി, മനസിന്റെ ദുഖമായി, ഒരു വീരനായകന്റെ പരിവേഷത്തോടെ നമ്മുടെ കൂടെ പോരുന്നതിന്റെ കാരണം അതാണ്: മമ്മൂട്ടി

ആ പ്രഷന്‍ എല്ലാ സീനിലും നമുക്കുണ്ടാകും. ചിലപ്പോഴൊക്കെ സംവിധായകര്‍ ആണെങ്കിലും തിരക്കഥയില്‍ ആ ക്യാരകട്‌റിന് കാര്യമായി ഡയലോഗ് ഒന്നും ഉണ്ടാകില്ല. ബാക്കി നമ്മുടെ കയ്യിലേക്ക് വരും.

നിങ്ങള്‍ എന്തെങ്കിലും ചെയ്തുതാ.. മൊത്തത്തില്‍ ഏരിയ കളറാക്കി എടുക്കണമെന്ന ഫീഡ് ബാക്കൊക്കെ തരും. അപ്പോല്‍ അതൊക്കെ നമ്മളെ വല്ലാതെ എക്‌സ്‌ഹോസ്റ്റാക്കി.

സംവിധായനത്തിലേക്ക് തന്നെ പോകാമെന്ന് വിചാരിക്കുമ്പോഴാണ് ജോജിയിലേക്ക് വിൡവരുന്നത്. ശ്യാമേട്ടന്‍ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന എഴുത്തുകാരനാണ്.

ദിലീഷേട്ടനെ എല്ലാവര്‍ക്കും അറിയാം. അതുപോലെ ഫഫ. ഇവര്‍ക്കൊപ്പം അവസരം കിട്ടുക എന്നത് തന്നെ ആക്ടര്‍ എന്ന രീതിയില്‍ ഞാന്‍ എന്തോ അക്കംപ്ലിഷ് ചെയ്തതുപോലെ തോന്നിയിരുന്നു.

എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടില്‍ ഒരു കഥ ഉണ്ടാക്കിക്കൂടാ, അദ്ദേഹത്തിന്റെ സാക്ഷ്യമെന്തായിരിക്കുമെന്ന എം.ടിയുടെ യാത്രയാണ് വടക്കന്‍വീരഗാഥ: മമ്മൂട്ടി

സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ കിട്ടിയ റെസ്‌പോണ്‍സ് ഭയങ്കര പോസിറ്റീവ് ആയിരുന്നു. കുറച്ചുകൂടി ചെയ്യാന്‍ പറ്റുമെന്ന മോട്ടിവേഷനായിരുന്നു. അതിന് ശേഷം ജാന്‍ എ മന്‍ വന്നു. അതിനും അപ്രിസിയേഷന്‍കിട്ടി.

കോമഡി മാത്രമല്ല ഇമോഷണല്‍ ലെയറും കൂടി ആ സിനിമയില്‍ ഉണ്ടായിരുന്നു. അതിലും അഭിനന്ദനം കിട്ടി. പിന്നെ പാല്‍ തു ജാന്‍വര്‍. അവിടെയൊക്കെ തൊട്ടാണ് ചെയ്യുന്നത് വര്‍ക്കാവുന്നു എന്ന തോന്നല്‍ വന്നത്. വെറുതെ തമാശ കാണിക്കുകയല്ല നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യാനാകുമെന്ന കോണ്‍ഫിഡന്‍സ് കിട്ടുന്നത് അവിടെ മുതലാണ്,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about his Career as an Actor