പോയ വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് ബേസില്‍ ജോസഫ്.
സൂക്ഷ്മദര്‍ശിനി, എ.ആര്‍.എം, വാഴ, നുണക്കുഴി, ഗുരുവായൂര്‍ അമ്പലനടയില്‍, വര്‍ഷങ്ങള്‍ക്കുശേഷം തുടങ്ങി ഭാഗമായ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു.
ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
എങ്ങനെയാണ് ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ മാത്രം നോക്കി തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബേസില്‍.
കുറേ നാളായി അഭിനന്ദന കോളുകളൊക്കെ വന്നിട്ട്, പ്രാവിന്‍കൂട് ഷാപ്പിനെ കുറിച്ച് സൗബിന്‍
‘തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം നല്ലതായി വന്നതുകൊണ്ടാണ്. നല്ലതാണെങ്കില്‍ ഹിറ്റാകും. മോശമാണെങ്കില്‍ വര്‍ക്കാവില്ല. ചെയ്യുമ്പോള്‍ നല്ലത് നോക്കി ചെയ്യാന്‍ ശ്രമിക്കും.
സിനിമയിലെ ബൈക്ക് റൈഡിങ് സീന്‍ ചെയ്തത് ഡ്യൂപ്പാണോ അതോ ഒറിജിനലായി ചെയ്തതാണോ എന്ന ചോദ്യത്തിന് ആ സീന്‍ ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ബേസില്‍.
ഭയങ്കര ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍. കുറച്ചധികം പാടുപെട്ടു. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കും എന്ന രീതിയിലായിരുന്നു ഞാനത് ചെയ്തത്. പലരും എന്നോട് പറഞ്ഞു അത് ചെയ്യരുത് ചെയ്യരുത് എന്ന്.
പക്ഷേ സിനിമയാണ് വലുത്. അതുകൊണ്ട് ഞാനത് ചെയ്തു. ഹെല്‍മെറ്റ് ഒക്കെ ഇട്ടതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു ഒന്നും പറ്റില്ല എന്ന്. പറപ്പിച്ചു. ഒന്നും നോക്കിയില്ല. (ചിരി)
പിന്നെ ഈ സിനിമയിലെ ക്യാരക്ടറിന് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. വെറുതെ ഒരു പൊലീസ് റോളല്ല. സ്ഥിരം ടെംപ്ലേറ്റില്‍ നിന്ന് മാറിയുള്ള ഒന്നായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്തൊക്കെ കോമഡി വരും. ഫ്‌ളിപ്പ് ചെയ്യുന്ന റോളാണ്. അതൊരു ചലഞ്ചായിരുന്നു,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about His Hit Movies and Challenges