സീരിയസ് റോളുകള്‍ക്കിടയിലും ഒരു ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്നതാണ് എന്റെ ഐഡന്റിറ്റി: ബേസില്‍

/

എത്ര സീരിയസായ കഥാപാത്രമാണെങ്കിലും അതില്‍ എവിടെയെങ്കിലും ഒരു ഹ്യൂമര്‍ കൊണ്ടുവരാന്‍ കഴിയുമോ എന്ന് ആലോചിക്കുന്ന ആളാണ് താനെന്ന് നടന്‍ ബേസില്‍ ജോസഫ്.

സീരിയസ് റോളുകള്‍ക്കിടയിലും ഒരു ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരുന്നതാണ് തന്റെ ഐഡന്റിറ്റിയെന്നും തന്റെ സിനിമകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും ബേസില്‍ പറയുന്നു.

‘എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ഭയങ്കര വില്ലന്‍ ആണെങ്കില്‍ പോലും അതില്‍ എവിടെയെങ്കിലും ഒരു ഹ്യൂമര്‍ കണ്ടെത്താന്‍ ഞാന്‍ പേഴ്‌സണലി ശ്രമിക്കാറുണ്ട്. സിറ്റുവേഷന്‍ അത് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍.

നാല് കുപ്പി കൊണ്ടാണ് തലയ്ക്കടിച്ചത്, കൊറിയോഗ്രാഫ്ഡ് ഫൈറ്റ് അല്ല, നന്നായി കഷ്ടപ്പെട്ടു: ശബരീഷ്

സൂക്ഷ്മദര്‍ശിനിയില്‍ ഇയാള്‍ വലിയ വില്ലനാണ്. ക്രൈമാണ് ചെയ്യുന്നത്. എങ്കിലും അതില്‍ ചിരിപ്പിക്കുന്ന സീനുകള്‍ ഉണ്ട്. മാനുവലും ഡോക്ടറുമായുള്ള സീനുകളിലൊക്കെ ഒരു ചിരിയുടെ എലമെന്റുണ്ട്.

അവിടെയാണ് എനിക്കൊരു ഐഡന്റിറ്റിയുണ്ടാകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്ത് ടൈപ്പ് റോളാണെങ്കിലും ഹ്യൂമര്‍ എലമെന്റ് കൊണ്ടുവരാന്‍ പറ്റുക, ആളുകളെ ചരിപ്പിക്കുക എന്നതൊക്കെ ഒരു പ്രധാനപ്പെട്ട കാര്യമാണല്ലോ.

പ്രാവിന്‍കൂട് ഷാപ്പിലാണെങ്കിലും ഇയാള്‍ ചില സമയത്ത് ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് ആക്ടര്‍ എന്ന രീതിയില്‍ കഥകള്‍ കേള്‍ക്കുമ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കാറ്.

അന്‍വര്‍ റഷീദിനെ നായകനാക്കി അമല്‍ നീരദ് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു അന്‍വര്‍: സൗബിന്‍

ജയഹേയിലും അങ്ങനെ ആണല്ലോ. ടോക്‌സിക് ആയിട്ടുള്ള അബ്യൂസീവായിട്ടുള്ള ഭര്‍ത്താവാണ്. എങ്കിലും അയാള്‍ ചിരിപ്പിക്കുന്നു. അങ്ങനെ ഒരു ക്യാരക്ടര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ച് എക്‌സൈറ്റഡായ ഒരു കാര്യമായിരുന്നു. 100 ശതമാനവും ആ ക്യാരക്ടര്‍ ഒരു തരത്തിലും ചിരിപ്പിക്കാന്‍ ഡിമാന്റ് ചെയ്യുന്നില്ല.

സിനിമ ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സന്തോഷമേയുള്ളൂ. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു കിറുക്കോ ഫണ്ണോ കൊണ്ടുവരുന്നത് ഇഷ്ടമാണ്,’ ബേസില്‍ പറയുന്നു.

Content Highlight: Basil Joseph about His Negative Roles and Fun