ചെയ്ത സിനിമകളില്‍ ഏതെങ്കിലും കഥാപാത്രത്തിന് സ്വന്തം സ്വഭാവവുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ബേസില്‍ ജോസഫ്.
അത്തരത്തില്‍ അല്‍പ്പമെങ്കിലും താനുമായി സാമ്യമുണ്ടെന്ന് തോന്നിയത് ജാന്‍ എ മന്നിലെ ജോയ് മോനാണെന്ന് ബേസില്‍ പറയുന്നു.
‘ എന്റെ സ്വഭാവത്തിന്റെ അല്‍പ്പമെങ്കിലും ഉള്ളത് ജാന്‍ എ മന്നിലെ ജോയ് മോനായിരിക്കും. കുറേയൊക്കെ ജോയ് മോനെ പോലെയാണ് ഞാന്‍. ചിലപ്പോള്‍ സംസാര രീതിയും ആ എനര്‍ജിയുമൊക്കെയായിരിക്കും.
പിന്നെ ജോയ് മോന്‍ ഒറ്റപ്പെട്ടുപോയ പോലെയൊരു സാഹചര്യത്തിലൊന്നും എനിക്ക് പോയി പെടേണ്ടി വന്നിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ ജോയ് മോനെ പോലെ കരഞ്ഞ് വിളിച്ചിട്ടാണെങ്കിലും ഉറപ്പായും തിരിച്ചുവരും.
ഒറ്റപ്പെടലൊക്കെ വന്ന് കഴിഞ്ഞാല്‍ ഓടിരക്ഷപ്പെടും. വ്യത്യാസം എന്താണെന്നാല്‍ തിരിച്ച് ഓടിവരുമ്പോള്‍ എനിക്ക് ഇവിടെ കുറേ ആള്‍ക്കാരുണ്ട്. ജോയ് മോനെപോലെ ആരും ഇല്ലാതായിപ്പോവില്ല.
ജോയ് മോന് ഒരു ഒറ്റപ്പെടല്‍ ഉണ്ടായപ്പോള്‍ ഒന്ന് കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായില്ല. എനിക്ക് അങ്ങനെ അല്ല, കുറേ ആള്‍ക്കാര്‍ ഉണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ ബേസില്‍ പറഞ്ഞു.
സിനിമയില്‍ ഇന്നെത്തി നില്‍ക്കുന്ന പൊസിഷനില്‍ സന്തോഷമുണ്ടെന്നും ഒരിക്കലും വിചാരിക്കാത്ത പൊസിഷനാണ് ഇതെന്നും ബേസില്‍ പറഞ്ഞു.
എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല ഇത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കൂടുകയാണ്. ഇപ്പോഴത്തെ സ്വപ്‌നങ്ങള്‍ വലുതാണ്. വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന സ്‌പേസില്‍ തന്നെയാണ് നില്‍ക്കുന്നത്.
ഇതൊന്നുമല്ല, വലുതായി എന്തൊക്കെയോ ചെയ്യാനുണ്ടെന്നതാണ് സ്വപ്‌നം.
ബേസിക്കലി ആള്‍ക്കാരെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ വലിയ ഇഷ്ടമുള്ള ആളാണ് ഞാന്‍. അതിന് ബെസ്റ്റ് മാധ്യമം സിനിമയാണ്. അതിപ്പോള്‍ സംവിധായകനായാലും നടനായാലും പ്രെഡ്യൂസര്‍ ആയാലും കുഴപ്പമില്ല,’ ബേസില്‍ പറയുന്നു.
ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രാവിന്‍കൂട് ഷാപ്പ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: Basil Joseph about Jaan e man movie