അജേഷ് പി.പി ഈ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടണം, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങള്‍ തരും: ബേസില്‍

/

പൊന്മാന്‍ എന്ന ചിത്രത്തിലെ റിയല്‍ ലൈഫ് കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അജേഷ് പി.പി ഈ ലോകത്ത് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നാണ് ബേസില്‍ പറഞ്ഞത്.

അജേഷിന് അന്ന് നഷ്ടമായ സ്വര്‍ണത്തിന് സമാനമായ തുക തങ്ങള്‍ തരുമെന്നും അജേഷിനെ കാണാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും ബേസില്‍ പറഞ്ഞു.

‘ഇതൊരു റിയല്‍ ലൈഫ് സ്റ്റോറിയാണ്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് നടന്ന കഥയാണ്. സംവിധായകന്‍ ജ്യോതിഷേട്ടന്റെ ജീവിതത്തില്‍ നടന്ന കഥയാണ്.

നാലഞ്ചുചെറുപ്പക്കാര്‍ എന്നാണ് നോവലിന്റെ പേര്. ആ നാലഞ്ചു ചെറുപ്പക്കാരില്‍ ഒരാള്‍ അന്ന് ജ്യോതിഷേട്ടന്‍ ആയിരുന്നു. ഈ സിനിമയില്‍ മറുത എന്ന കഥാപാത്രമാണ് ജ്യോതിഷേട്ടന്റെ റിയല്‍ ലൈഫ് ക്യാരക്ടര്‍.

അലക്കുകല്ലില്‍ ഇട്ട് അടിക്കുന്ന അവസ്ഥ ആയിരുന്നില്ലേ; ആ സമയത്ത് ഭയങ്കര ഷോക്കായിരുന്നു: വിനീത് ശ്രീനിവാസന്‍

മാര്‍ക്കണ്ഡേയ ശര്‍മ എന്ന ദീപക് ചെയ്ത ക്യാരക്ടര്‍ റിയല്‍ ലൈഫില്‍ ഉണ്ടായിരുന്നത് രാജേഷ് ശര്‍മ എന്ന വ്യക്തിയാണ്. അദ്ദേഹം ഈ സിനിമയില്‍ പള്ളീലച്ചന്‍ റോള്‍ ചെയ്തിട്ടുമുണ്ട്.

ഇതില്‍ ഒരു സീനുണ്ട് പുള്ളി വന്നിട്ട് ദീപകിന്റെ അടുത്ത് ഒരു ഡയലോഗ് പറയുന്ന സീന്‍. റിയല്‍ ലൈഫിലെ ഒരാള്‍ സിനിമയില്‍ തന്റെ റിയല്‍ ലൈഫ് കഥാപാത്രത്തെ അഭിനയിക്കുന്ന ആളുടെ അടുത്ത് ‘നോക്കിയും കണ്ടും നിന്നോണേ’ എന്ന് പറയുന്ന ഒരു അപൂര്‍വ മൊമന്റ് ഉണ്ടായി.

പിന്നെ അജേഷ് പി.പി എന്ന് പറയുന്ന സെന്‍ട്രല് ക്യാരക്ടറിനെ അന്നത്തെ സംഭവത്തിന് ശേഷം ആരും കണ്ടിട്ടില്ല. നാലഞ്ചു ചെറുപ്പക്കാര്‍ മാത്രമല്ല ആരും കണ്ടിട്ടില്ല.

ഇതുകാണുന്ന അജേഷ് പി.പി ലോകത്ത് എവിടേയെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങളുമായി ബന്ധപ്പെടുക. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അജേഷിനെ നേരിട്ട് കാണാന്‍ താത്പര്യമുണ്ട്.

തട്ടത്തിന്‍മറയത്ത് കണ്ട് ഞങ്ങള്‍ രണ്ടുപേരും വിമര്‍ശിച്ചു, അവളോട് ഇവന് പ്രശ്‌നമില്ല, ഇന്നും എന്നോടാണ് പ്രശ്‌നം: രാകേഷ് മണ്ടോടി

ഞങ്ങളുടെ അടുത്തേക്ക് വന്നുകഴിഞ്ഞാല്‍ ഈ പറയുന്ന അജേഷിന് കിട്ടാനുള്ള സ്വര്‍ണത്തിന്റെ അത്രയും പൈസ നമ്മള്‍ അജേഷിന് കൊടുക്കുന്നതായിരിക്കും. അജേഷ് എവിടെയങ്കിലും ഉണ്ടെങ്കില്‍ ഇത് കാണുന്നുണ്ടെങ്കില്‍ വരണം.

ദയവുചെയ്ത് ഇനി എല്ലാ അജേഷുമാരും കയറി വരല്ലേ.. (ചിരി). അതുപോലെ റിയല്‍ ലൈഫ് മരിയാന്‍ ഉണ്ടെങ്കില്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്നോ.. വരികയേ വേണ്ട… മരിയാനൊക്കെ സജിനെ കണ്ടാലും എന്നെ കണ്ടാലുമൊക്കെ ഇടിക്കുമായിരിക്കും ചിലപ്പോള്‍,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about real life Ajesh