മലയാള സിനിമയിലെ തനിക്കിഷ്ടപ്പെട്ട പൊലീസ് കഥാപാത്രങ്ങളെ കുറിച്ചും പ്രാവിന്‍കൂട് ഷാപ്പില്‍ താന്‍ റഫറന്‍സ് ആക്കണമെന്ന് ആഗ്രഹിച്ച പൊലീസ് ക്യാരക്ടേഴ്‌സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്.
ചിത്രത്തില്‍ ബേസിലിന്റെ കഥാപാത്രസൃഷ്ടിയും അന്വേഷണത്തേയും ചോദ്യം ചെയ്യലിനേയും അവതരിപ്പിച്ച രീതിയുമെല്ലാം വ്യത്യസ്തമായിരുന്നു.
‘ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, സി.ഐ.ഡി മൂസയിലെ ജഗതിച്ചേട്ടന്റെ കഥാപാത്രം ഇതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട് പൊലീസ് വേഷങ്ങളാണ്. വന്ദേഭാരതം എന്നൊക്കെ വിളിക്കുന്ന ജഗതി ചേട്ടന്റെ രംഗമൊക്കെ എത്ര അടിപൊളിയായിരുന്നു.
പിന്നെ എനിക്ക് ഈ സിനിമയിലെ കഥാപാത്രത്തിന്റെ റഫറന്‍സ് സിങ്കമായിരുന്നു. കാര്യമായിട്ടും (ചിരി). ഡയറക്ടര്‍ സിങ്കം മൂഡില്‍ പിടിക്കാമെന്ന് പറയുമ്പോള്‍ ഷൂട്ട് തുടങ്ങാന്‍ രണ്ടാഴ്ചയേ ഉള്ളൂ.
ഭിന്നശേഷിക്കാരനായ കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു; ആ കാര്യത്തില്‍ ടെന്‍ഷനായിരുന്നു: സൗബിന്‍
ജിമ്മില്‍ ഞാന്‍ ട്രെയിനറുടെ അടുത്ത് ബ്രോ രണ്ടാഴ്ച കൊണ്ട് സിങ്കമാകണമെന്ന് പറഞ്ഞു. ഞാന്‍ പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അവരുടെ മനസിലുള്ള മ്യൂസിക് ടു ടു ടു ടു ടു ടുടുട്ടു ആയിരിക്കുമെന്നും അത് മാറ്റണമെന്നും പറഞ്ഞു.
ഷൂട്ട് തുടങ്ങുന്ന അന്ന് ഞാന്‍ ജീപ്പില്‍ വന്നിറങ്ങുമ്പോള്‍ അവര്‍ക്ക് സിങ്കം… സിങ്കം എന്ന മ്യൂസിക്കിടാന്‍ തോന്നണം എന്ന് പറഞ്ഞു. രണ്ടാഴ്ചയല്ലേ മിക്കവാറും ടു ടു ടു ടു ടു ടുടുട്ടു എന്ന മ്യൂസിക്ക് തന്നെ ഇടേണ്ടി വരുമെന്നും സിങ്കം ആവാന്‍ ഒരു സാധ്യതയും ഇല്ല എന്നും പറഞ്ഞു. പിന്നെ ഉള്ളതൊക്കെ വെച്ച് സിങ്കമാവാന്‍ നോക്കി,’ ബേസില്‍ പറയുന്നു.
ഈ കഥാപാത്രം വെറുതെ ഒരു പൊലീസുകാരനല്ല. കുറ്റാന്വേഷണം നടത്തുന്ന ഒരു പൊലീസുകാരന്‍ എന്ന് പറയുമ്പോള്‍ ഒരു സ്ഥിരം ടെംപ്ലേറ്റ് ഉണ്ടാകുമല്ലോ. അതില്‍ നിന്ന് മാറിയിട്ടുള്ള ഒരു പൊലീസ് ഓഫീസറായിരുന്നു.
ശ്രീരാജ് തന്നെയാണ് അതിന്റെ ബേസിക്. എഴുത്തില്‍ അദ്ദേഹം കൊണ്ടുവരുന്ന വ്യത്യസ്തത ഉണ്ട്. എല്ലാത്തിനേയും വേറെ രീതിയില്‍ ആലോചിക്കുന്ന ആളാണ്.
ചെയ്യുന്ന പടങ്ങളെല്ലാം ഹിറ്റുകള്‍, എന്താണ് ഗുട്ടന്‍സ്; മറുപടിയുമായി ബേസില്‍
നമ്മള്‍ പ്രതീക്ഷിക്കാത്തിടത്ത് ഹ്യുമര്‍ വരും. അങ്ങനെ ഒരു കഥാപാത്രമാണ്. ഭയങ്കര സീരിയസ് ആയ അന്വേഷണം തമാശയായിപ്പോകും. അത് തന്നെയായിരുന്നു അത് ചെയ്യുമ്പോള്‍ കൂടുതല്‍ എക്‌സൈറ്റിങ് ആയി തോന്നിയത്.
രണ്ട് ടേക്ക് കഴിയുമ്പോള്‍ നമ്മള്‍ ഓക്കെയാണെന്ന് വിചാരിക്കുമ്പോള്‍ ആയില്ല ആയില്ല എന്ന് പറയും. കുറേ പ്രാവശ്യം വീണ്ടും എടുക്കും. പല രീതിയിലും മാറ്റി ചെയ്യിക്കും. പെട്ടെന്നൊന്നും ടേക്ക് ഓക്കെയാക്കാന്‍ സമ്മതിക്കില്ല. കുറച്ച് ബുദ്ധിമുട്ടായിരുന്നു ,ബേസില്‍ പറയുന്നു
Content Highlight: Basil Joseph about Singam Movie and His character