കരിയറില്‍ നിന്ന് കുറച്ചുനാളത്തേക്ക് ബ്രേക്ക് എടുക്കുകയാണെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.
പ്രാവിന്‍കൂട് ഷാപ്പ്, മരണമാസ്, പൊന്മാന്‍ എന്നീ സിനിമകള്‍ കൂടി റിലീസ് ചെയ്തുകഴിഞ്ഞാല്‍ കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് ബേസില്‍
പറഞ്ഞത്.
‘ അഭിനയത്തിരക്കുകള്‍ മതിയാക്കി കുറച്ചുകാലം ഒരു പണിയും ചെയ്യാതെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കാന്‍ ആലോചിക്കുന്നുണ്ട്.
മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി അഭിനയിച്ചഭിനയിച്ച് എല്ലാ ദിവസവും സിനിമയില്‍ അഭിനയിക്കുകയാണെന്ന ഫീലാണ് ഇപ്പോള്‍. ഇനി വീട്ടുകാര്‍ക്കൊപ്പം കുറച്ചുനാള്‍ ചിലവഴിക്കണം.
പ്രാവിന്‍കൂട് ഷാപ്പ്, മരണമാസ്, പൊന്മാന്‍ എന്നീ സിനിമകള്‍ കൂടി റിലീസ് ആവാനുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ കുറച്ചുനാള്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ല. ഒരു വര്‍ഷം ബ്രേക്ക് എടുക്കും. അപ്പോള്‍ പലരും എന്നെ കാണാന്‍ കൊതിക്കും. മറ്റവന്‍ എവിടെപ്പോയെന്ന് ആളുകള്‍ ചോദിക്കും (ചിരി),’ ബേസില്‍ പറയുന്നു.
വളരെ സ്വസ്ഥമായി ജീവിക്കാന്‍ ശ്രമിക്കുന്നൊരാളാണ് താനെന്നും പീപ്പിള്‍ പ്ലീസറാണെന്നും ബേസില്‍ പറഞ്ഞു. ‘ പത്താളുകള്‍ കൂടുന്നിടത്ത് അതിന് നടുവിലിരുന്ന് തള്ള് കഥ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഒരുപാടിഷ്ടമാണ്.
അങ്ങനെ ചെയ്യുന്നത് എന്റെ ഉത്തരവാദിത്തമായി പലപ്പോഴും തോന്നാറുണ്ട്. എന്റെ ജീന്‍ ഘടന അങ്ങനെയാണെന്ന് തോന്നുന്നു. സംവിധാനം ചെയ്യുമ്പോള്‍ ഇടയ്ക്ക് ബുദ്ധിമുട്ടാറുണ്ട്. കുഞ്ഞിരാമായണം പോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം കുറവാണ്.
പക്ഷേ ഓരോ സിനിമ കഴിയുമ്പോഴും ബഡ്ജറ്റിനെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമൊക്കെ ആലോചിക്കുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകും. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ അങ്ങനെ സംഭവിക്കുള്ളൂ എന്ന് മാത്രം.
പിന്നെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. പ്രശ്‌നങ്ങളെ ചിരിച്ചുകൊണ്ട് നേരിടാന്‍ മാത്രമുള്ള പക്വത എനിക്കായിട്ടില്ല. തീര്‍ച്ചയായും ഒരു 80 ശതമാനത്തിലധികവും ഇങ്ങനെ കൂളായി പോവണമെന്നതാണ് ആഗ്രഹം,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph is Taking a Break