പടവലങ്ങയുടെ ഹിന്ദി റാവല്‍പിണ്ടിയെന്ന് ജഗദീഷേട്ടന്‍; പറ്റിക്കണ്ട, അതൊരു ക്രിക്കറ്ററാണെന്ന് അറിയാമെന്ന് മഞ്ജു ചേച്ചി: ബേസില്‍

/

ജഗദീഷ്, മഞ്ജു പിള്ള, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഫാലിമി.

ഒരു വ്യത്യസ്ത പ്രമേയത്തെ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടംപ്പെടും വിധം ഒരുക്കാന്‍ സംവിധായകന്‍ നിതീഷിന് സാധിച്ചിരുന്നു.

വാരാണസി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഹിന്ദി ഭാഷ അറിയാത്തതുമായി ബന്ധപ്പെട്ടുള്ള ചില രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍.

ഓരോ വസ്തുവിന്റേയും മലയാളം പേരും അതിന്റെ ഹിന്ദിയും പരസ്പരം പറയുന്നതിനിടെ പടവലങ്ങയുടെ ഹിന്ദി ജഗദീഷേട്ടന്‍ കണ്ടുപിടിച്ചതിനെ കുറിച്ചാണ് ബേസില്‍ പറയുന്നത്.

വര്‍ക്കിങ് സ്റ്റില്‍ നോക്കുമ്പോള്‍ ഞാനും ശോഭന ചേച്ചിയുമുള്ള ഒറ്റ പടം പോലുമില്ല, എല്ലാത്തിലും കുമ്പിടി പോലെ ബേസില്‍: വിനീത്

‘ ജഗദീഷേട്ടന് അത്യാവശ്യം ഹിന്ദി വശമുണ്ട്. അങ്ങെ ഓരോ വസ്തുവിനും ഹിന്ദിയില്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹം പറയുകയാണ്. അങ്ങനെയാണെങ്കില്‍ പടവലങ്ങയ്ക്ക് എന്താണ് പറയുകയെന്ന് മഞ്ജു ചേച്ചി ചോദിച്ചു.

അതോടെ പുള്ളി കണ്‍ഫ്യൂഷനായി. പടവലയങ്ങയ്ക്ക് എന്തായിരിക്കും പറയുക, അവസാനം ഉത്തരം കിട്ടിയില്ല.

നോര്‍ത്ത് ഇന്ത്യയില്‍ നമ്മള്‍ പടവലങ്ങ അങ്ങനെ കണ്ടിട്ടില്ല. അതുകൊണ്ട് പടവലങ്ങയ്ക്ക് ഹിന്ദിയില്ല. അപ്പോള്‍ ഹിന്ദിയുടെ ആവശ്യമില്ല എന്ന് പറഞ്ഞു.

ഓ അങ്ങനെ ആണല്ലേ എന്നൊക്കെ പറഞ്ഞ് നമ്മള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ജഗദീഷേട്ടന്‍ പെട്ടെന്ന് ആ.. കിട്ടി പടവലങ്ങയുടെ ഹിന്ദി കിട്ടി എന്ന് പറഞ്ഞു.

എല്ലാവരും എന്നോട് മാറ്റിപ്പിടിക്കാന്‍ പറഞ്ഞു, ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്: ഐ ആം കാതലനെ കുറിച്ച് ഗിരീഷ് എ.ഡി

മഞ്ജു ചേച്ചി എന്താണെന്ന് ചോദിച്ചു. റാവല്‍പിണ്ടി എന്ന് ജഗദീഷേട്ടന്‍ പറഞ്ഞു. ഉം.. പറ്റിക്കാന്‍ നോക്കണ്ട. റാവല്‍പിണ്ടി അതൊരു ക്രിക്കറ്റ് കളിക്കാരന്റെ പേരല്ലേയെന്ന് ചോദിച്ചു.

അപ്പോള്‍ നമ്മള്‍ എല്ലാവരും ഓ.. മനസിലാക്കി കളഞ്ഞല്ലേ എന്ന് പറഞ്ഞ് ചിരിച്ചു.

പണ്ട് 1983 ലെ ലോകകപ്പില്‍ റാവല്‍പിണ്ടി ബോള്‍ ചെയ്തതൊക്കെ വലിയ ചരിത്രമല്ലേ ജഗദീഷേട്ടാ,

റാവല്‍പിണ്ടിയുടെ ബോളിങ് എത്ര ഫാസ്റ്റ് ആയിരുന്നു അല്ലേ.. എന്നൊക്കെ പറഞ്ഞ് പുള്ളിക്കാരി അടിച്ചു കയറുകയാണ്. അതാണ് മഞ്ജു ചേച്ചി,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph Share a Funny Experiance with Jagadhish and Manju Pillai