ഷാഫിയുടെ സംവിധാനത്തില്‍ ഭാവന, ബിജു മേനോന് ദിലീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രത്തെയായിരുന്നു നടന് ബിജു മേനോന് അവതരിച്ചത്.
എന്നാല്‍ ആ കഥാപാത്രത്തിലേക്ക് മലയാളത്തിലെ പ്രശസ്തരായ രണ്ട് നടന്മാരെ പരിഗണിച്ച ശേഷമാണ് ബിജു മേനോന് എത്തുന്നതെന്ന് പറയുകയാണ് ബെന്നി പി. നായരമ്പലം.
ജോസ് ആയി ആദ്യം കണ്ടിരുന്നത് നടന് സുരേഷ് ഗോപിയെ ആയിരുന്നെന്നും അതിന് ശേഷം ആ കഥാപാത്രത്തിലേക്ക് പരിഗണിച്ചത് നടന് ലാലിനെ ആയിരുന്നെന്നും ബെന്നി പി. നായരമ്പലം പറയുന്നു.
‘ബിജു മേനോന് പകരം ആ വേഷത്തിലേക്ക് ആദ്യം ചിന്തിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. അദ്ദേഹം വളരെ സന്തോഷത്തോടെ ആ വേഷം ചെയ്യാമെന്ന് സമ്മതിച്ചു.
ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മനസില്‍ മറ്റൊരു ചിന്ത വന്നു. സുരേഷേട്ടന് ആകുമ്പോള്‍ കഥ പ്രഡിക്ടബിള്‍ ആകുമോ എന്ന ഒരു തോന്നല്‍.
സിനിമ തുടങ്ങുന്നത് മുതല്‍ എത്ര കുഴപ്പം കാണിച്ചാലും ക്ലൈമാക്സ് ആകുമ്പോള്‍ സുരേഷ് ഗോപി നന്നാവും എന്ന തോന്നല്‍ പ്രേക്ഷകനുണ്ടാകും.
വില്ലനാവില്ല എന്നൊരു മുന്‍ധാരണ ജനങ്ങള്ക്കുണ്ടാവില്ലേ എന്ന് തോന്നി.
ആ ഒരൊറ്റ കാരണം കൊണ്ടാണ് ഫൈറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഡ്യൂപ്പിനെ വെക്കാത്തത്: ടൊവിനോ
അങ്ങനെ ഞാന്‍ സുരേഷേട്ടനെ വിളിച്ച് സംസാരിച്ചു. ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ കുഴപ്പമില്ല വിട്ടേക്ക് ബെന്നീ എന്ന് പറഞ്ഞു.
അങ്ങനെ പിന്നീട് ഞങ്ങള്‍ ആലോചിച്ചപ്പോള്‍ എത്തിയത് സിദ്ദിഖ് ലാലിലെ ലാലേട്ടനിലാണ്. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ലാലേട്ടന് എന്നെ വിളിച്ചിട്ട് ഒരു പടത്തിന്റെ ഡേറ്റുമായി ക്ലാഷ് ഉണ്ടെന്നും ഒഴിവാക്കിത്തരണമെന്നും പറഞ്ഞു.
അങ്ങനെ വേറെ ഒരാളെ കണ്ടെത്തേണ്ടതായി വന്നു. ഒടുവില്‍ ബിജു മേനോന് ആയാല്‍ എങ്ങനെ ഉണ്ടാവും എന്ന ഒരു തോന്നല്‍ വന്നു.
അങ്ങനെ ബിജുവിന്റെ അടുത്ത് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ വളരെ ആവേശത്തോടെ ബിജു നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ജോസ് ആയി ബിജു മേനോന് എത്തി’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam about Biju Menon