ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ; ചിരിപ്പിച്ച് ഭരതന്‍നായരും കുടുംബവും

ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ ? ‘ കഴിഞ്ഞ പത്തമ്പത് വര്‍ഷമായിട്ട് കഴിക്കുന്ന കാര്യത്തില്‍ വരെ കള്ളം പറഞ്ഞോണ്ടിരുന്നു, ഇല്ലേ ‘

‘ അത് പിന്നെ…സരസ്വതി… ഞാന്‍… പണ്ടിവിടെ എങ്ങനാരുന്നോ അതേ പോലെ അങ്ങ് മെയിന്റയിന്‍ ചെയ്‌തെന്നെ ഒള്ളു….’

ഈ ഒരു സീന്‍ എത്ര പ്രാവശ്യം കണ്ട് ചിരിച്ചെന്നു കണക്കില്ല. സായികുമാറിന്റെ ആ സമയത്തെ എക്‌സ്പ്രഷനും വോയിസ് മോഡുലേഷനും, സര്‍വോപരി ഭരതന്‍ നായരുടെ അപ്പോഴത്തെ അവസ്ഥയും ആരെയും ചിരിപ്പിക്കും.

ഒരിക്കലും പിടിക്കപ്പെടില്ല എന്നോര്‍ത്ത് ചുമ്മാ അടിച്ച് വിടുന്ന കള്ളങ്ങള്‍.

അത് വര്‍ഷങ്ങളോളം സക്‌സസ്ഫുളി മെയിന്റയിന്‍ ചെയ്തിട്ട് ഒരു നിമിഷം കൊണ്ട് എല്ലാം പൊളിഞ്ഞു ഓരോന്നോരോന്നായി തകര്‍ന്നടിഞ്ഞു സ്വന്തം തലയ്ക്ക് തന്നെ വീഴുമ്പോള്‍ ഒന്നിറങ്ങി ഓടാന്‍ പോലും പറ്റാതെ ലോക്കായി പോകുന്ന ഭരതന്‍ നായരുടെയും കുടുംബത്തിന്റെയും കഥ ലൈറ്റ് ഹ്യൂര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനസ്സ് നിറയ്ക്കും.

ഈ അടുത്ത കാലത്ത് കണ്ടു മനസ്സ് നിറച്ച രണ്ട് മികച്ച സിനിമകള്‍ ആണ് ‘ വിശേഷവും ഭരതനാട്യവും. ഒരേ സിറ്റുവേഷന്‍ എങ്ങനെ വ്യത്യസ്ത സംവിധായകര്‍ ട്രീറ്റ് ചെയ്യുന്നു എന്നതാണ് ഈ സിനിമയിലൂടെ കൃഷ്ണദാസ് മുരളി കാണിച്ചു തന്നത്.

അച്ഛന്റെ അവിഹിത ബന്ധം ഒന്നുകില്‍ കണ്ണീരും കടപ്പാടും കഷ്ടപ്പാടും പ്രാരാബ്ദവുമൊക്കെ ആയി സീരിയസ് ആയി എടുക്കാം, ബാലേട്ടനെ പോലെ.

ക്ലാസ്സ് ആക്കണോ മാസ്സാക്കണോ എന്ന ചിന്തയില്‍ ക്ലാസ്സും മാസ്സും ആവാതെ പോയ വേട്ടയാന്‍

അല്ലെങ്കില്‍ തമാശയും തരികിടയും തടിതപ്പലും ഒക്കെ ആയി പ്രേക്ഷകനെ രസിപ്പിക്കുന്ന ഹ്യുമര്‍ സിനിമ ആയി എടുക്കാം, ഭരതനാട്യം പോലെ.

രണ്ട് സിനിമയുടെയും പ്ലോട്ട് ഏറെക്കുറെ ഒന്ന് തന്നെ ആണെങ്കിലും രണ്ടും രണ്ടാണെന്ന തരത്തില്‍ അവ തമ്മില്‍ അജഗജാന്തരം വ്യത്യാസങ്ങള്‍ കൊണ്ട് വന്ന സംവിധായകന്‍ കൃഷ്ണദാസ് കയ്യടികള്‍ അര്‍ഹിക്കുന്നു.

ഈ സിനിമ കണ്ടപ്പോള്‍ പഴയ കുടുംബപുരാണം, സസ്‌നേഹം പോലുള്ള സിനിമകള്‍ കാണുമ്പോഴുള്ള അതേ സന്തോഷമാണ് തോന്നിയത്.

ഏതോ സിനിമയുടെ റിലീസിന്റെ അന്ന് തീയേറ്ററിന്റെ വാതില്‍ക്കല്‍ ആറാട്ടണ്ണന്‍ സൈജു കുറുപ്പിനെ പഴയ മോഹന്‍ലാല്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് കണ്ടിരുന്നു.

പക്ഷേ ഈ പടത്തിലെ ശശിയുടെ നിസ്സഹായാവസ്ഥയും സത്യം മറച്ച് വയ്ക്കാനുള്ള പെടാപ്പാടും ഒക്കെ കണ്ടപ്പോ മിഥുനത്തിലെ സേതുമാധവനെ ആണ് ഓര്‍മ്മ വന്നത്.

ബെന്‍ ജോണ്‍സണില്‍ ആദ്യം സംഗീതം നല്‍കാനിരുന്നത് ആ തമിഴ് സംഗീതസംവിധായകനായിരുന്നു: ദീപക് ദേവ്

ഒട്ടും ഓവറാകാതെ കയ്യടക്കമുള്ള പ്രകടനമായിരുന്നു സൈജു കുറുപ്പിന്റേത്. പ്രത്യേകിച്ച് ‘ അച്ഛനെന്നെ നോക്കി ചിരിക്കുവോക്കെ ചെയ്തു ‘ എന്ന രംഗത്തെ പ്രകടനമൊക്കെ ഗംഭീരമെന്ന് പറയായെ വയ്യ.

സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അങ്ങനെ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷം മികച്ചതാക്കി. സത്യം പറഞ്ഞാല്‍ കണ്ടോണ്ടിരുന്നപ്പോള്‍ തീര്‍ന്നു പോകരുതേ എന്നാഗ്രഹിച്ച ഒരു സിനിമ ആണ് ‘ഭരതനാട്യം ‘.

എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങള്‍ക്ക് ഉള്ള സ്‌കോപ്പ് ഉണ്ടായിരുന്നിട്ടും അതൊക്കെ സംവിധായകന്‍ വിട്ട് കളഞ്ഞതായി തോന്നി.

വെളിച്ചപ്പാട് ഇരട്ടകളെ കണ്ട് ഞെട്ടുന്ന രംഗത്ത് ഒക്കെ അസാധ്യമായ വേര്‍ഡ് പ്ലേ കൊണ്ട് വരാമായിരുന്നു. അതേ പോലെ അഭിരാമിന് വീട്ടിനു അകത്തേക്ക് കയറാന്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ ഒരുപാട് കോമഡിക്ക് വക ഉണ്ടായേനെ എന്നും തോന്നി.

ഒപ്പം ഭരതന്‍ നായരുടെ മരണം വളരെ ഫോഴ്‌സ്ഡ് ആയി തോന്നി. നല്ല രസത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ക്‌ളൈമാക്‌സിലേക്ക് എത്തിക്കാന്‍ ഭരതന്‍ നായരെ മനഃപൂര്‍വം തട്ടിയതായി തോന്നി.

എന്നിരുന്നാലും അടുത്ത കാലത്ത് വന്ന മറ്റേത് സിനിമയേക്കാളും എന്തുകൊണ്ടും ഒരുപാട് മികച്ചതാണ് ഭരതനാട്യം. സിനിമ അര്‍ഹിക്കുന്ന വിജയം ഒ.ടി.ടി റിലീസിന് ശേഷം കിട്ടിയിരിക്കുന്നു.

ശരത് മേനോന്‍