കുറച്ച് ദിവസം എന്നെ ഓക്കെ അല്ലാതാക്കിയ മലയാളത്തിലെ ഹൊറർ ചിത്രം അതാണ്: ഭാവന

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരുന്നു. കരിയറിലെ ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍, താങ്കള്‍ ഇത്ര ഭീരുവാകരുത്, നിലപാടുകള്‍ വ്യക്തമാക്കൂ, മനുഷ്യനാകൂ; വിമര്‍ശിച്ച് ശോഭ ഡേ

ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്ന പാരാനോർമൽ ത്രില്ലർ ചിത്രമായ ഹണ്ട് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.

തനിക്കിഷ്ടമുള്ള ഹൊറർ സിനിമകളെ കുറിച്ച് പറയുകയാണ് ഭാവന. കോൺജറിങ് പോലുള്ള ഹോളിവുഡ് സിനിമകൾ താൻ ഒരുപാട് കണ്ടിട്ടുണ്ടെന്നും അവയിൽ പലതും മെന്റലി ഹോണ്ട് ചെയ്യുന്നവയാണെന്നും ഭാവന പറയുന്നു. മലയാളത്തിൽ ഈയിടെ കണ്ടതിൽ അത്തരത്തിൽ ഫീൽ ചെയ്ത ചിത്രം ഭൂതകാലമാണെന്നും ഭാവന പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോഡ് സംസാരിക്കുകയായിരുന്നു ഭാവന.

‘കോൺജറിങ് പോലുള്ള ഹോളിവുഡിലെ ഒരുപാട് ഹൊറർ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ജമ്പ് സ്കേർ ഒരുപാടുള്ള സിനിമകളാണ് അതെല്ലാം. പക്ഷെ അതിനേക്കാൾ നമ്മളെ ഹോണ്ട് ചെയ്യുന്ന സിനിമകളാണ് അവ. സിനിമ കണ്ട് കഴിഞ്ഞാലും അതങ്ങനെ നമ്മളെ വിട്ട് പോവില്ല.

ഇപ്പോൾ ഈയിടെ മലയാളത്തിൽ കണ്ടതിൽ ഭൂതകാലം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഹൊറർ ചിത്രമാണ്. അതിൽ അങ്ങനെ ജമ്പ് സ്കേർ ഇല്ല. പക്ഷെ ഭൂതകാലം കണ്ട് കഴിഞ്ഞാൽ കുറച്ച് ദിവസം അത് നമ്മളെ ഹോണ്ട് ചെയ്യും.

നഗ്‌നചിത്രങ്ങള്‍ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല പ്രതികരിക്കേണ്ടതുമില്ല: രേവതി

കുറച്ച് ദിവസത്തേക്ക് നമ്മൾ ആകെയൊന്ന് ഓക്കെ അല്ലാതാവും. പെട്ടെന്ന് പേടിപ്പിക്കുന്നതിനേക്കാൾ ഇത്തരത്തിൽ ഹോണ്ട് ചെയ്യുന്ന ഹൊററാണ് എനിക്ക് കൂടുതൽ ഇഷ്ടം,’ഭാവന പറയുന്നു

 

Content Highlight: Bhavana Talk About Bhoothakkalam Movie