സിനിമയുടെ പിന്നണിയിലെ ടെക്നിക്കുകൾ തുറന്ന് കാട്ടിയ ചിത്രമാണത്: ഭാവന

ലാൽ ക്രിയേഷൻസിൻ്റെ ബാനറിൽ റാഫി മെക്കാർട്ടിൻ എഴുതി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. 2004ൽ പുറത്തിറങ്ങിയ സിനിമ മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ്.

ജയസൂര്യ, നവ്യ നായർ, വിനീത്, ലാൽ, ഭാവന എന്നിവരൊന്നിച്ച ഈ സിനിമയിൽ സലിം കുമാർ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ് ഉൾപ്പെടെയുള്ള വൻ താരനിര തന്നെയുണ്ട്.

ഇന്നും ഏറെ റിപ്പീറ്റ് വാല്യൂവുള്ള ക്ലൈമാക്സാണ് ചിത്രത്തിലേത്. സിനിമകളിലെ പല ടെക്നിക്കുകളെയും തുറന്ന് കാണിച്ച സീനാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌. അതിന്റെ ക്ലൈമാക്സ്‌ ഓർമകൾ പങ്കുവെക്കുകയാണ് നടി ഭാവന.

Also Read: തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ പപ്പു ചേട്ടന്റെ ആ ഡയലോഗ് ഹിറ്റാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്: ബേസില്‍ ജോസഫ്

ചിത്രത്തിൽ പ്രേതമുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് അത്തരത്തിലുള്ള ടെക്നിക്കൊക്കെ വെച്ച് ആ സീൻ കാണിക്കുന്നത്. അതെല്ലാം കണ്ടപ്പോഴാണ് പ്രേക്ഷകർക്ക് സിനിമയിലെ ടെക്നിക്ക്സൊക്കെ മനസിലായതെന്നും ഭാവന പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭാവന.

‘ആ ക്ലൈമാക്സിൽ പ്രേതമുണ്ട് എന്ന് പറയുന്നത് സത്യത്തിൽ ഒരു നുണയാണല്ലോ. അവിടെ അങ്ങനെ ഒരു സംഭവമില്ല. അതുണ്ടെന്ന് അവർ തന്നെ ഇങ്ങനെ ക്രീയേറ്റ് ചെയ്ത് കാണിക്കുകയാണ്.

സിനിമയുടെ പിന്നണിയിൽ നടക്കുന്ന കാര്യങ്ങൾ, അതിന്റെ കുറെ ടെക്നിക്കൽ വശങ്ങൾ എല്ലാം പുറത്തുവന്നപ്പോൾ ഇതൊക്കെ ഇങ്ങനെയാണല്ലേ എന്ന ചിന്തയാണ് പ്രേക്ഷകർക്ക് വന്നത്. അതാണ് ചതിക്കാത്ത ചന്തുവിൽ നമ്മൾ കണ്ടത്.

അതിൽ കൊച്ചുപ്രേമൻ ചേട്ടൻ വന്ന് എന്നോട് നീയേത കൊച്ചേ എന്ന് ചോദിക്കുമ്പോൾ, പ്രേതാടോ എന്ന് ഞാൻ പറയുന്നുണ്ട്. അതൊക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്,’ഭാവന പറയുന്നു.

Also read: ഒരു യാചകന് വലിയ ലോട്ടറി അടിച്ച പോലെയായിരുന്നു എനിക്ക് ആ ചിത്രം: അനൂപ് മേനോൻ

അതേസമയം ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിക്കുന്ന പാരാനോർമൽ ത്രില്ലർ ചിത്രമായ ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.

 

Content Highlight: Bhavana Talk About Climax Of Chathikkatha Chanthu Movie

Exit mobile version