ആ സമയത്ത് എനിക്ക് വല്ലാത്ത ഭയം തോന്നി, ഒരാശങ്ക: ബിജുമേനോന്‍

കരിയറില്‍ എന്നും വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ് ബിജു മേനോന്‍. അദ്ദേഹം തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലും ആ മാറ്റം പ്രകടമാണ്.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തലനവനിലും അതിന് മുന്‍പ് റിലീസ് ചെയ്ത തങ്കം,ഗരുഡന്‍, നടന്ന സംഭവം തുടങ്ങി ഓരോ സിനിമകളിലേയും കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

ആ കാര്യം ഒന്ന് ഒഴിവാക്കാന്‍ പറ്റുമോ എന്ന് ഷൂട്ടിനിടെ ലാലേട്ടനോട് ചോദിച്ചിരുന്നു: പൃഥ്വിരാജ്

ഏത് രീതിയിലാണ് ഒരു കഥാപാത്രത്തെ താന്‍ തിരഞ്ഞെടുക്കാറ് എന്ന് പറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍. ഒപ്പം തനിക്ക് ഭയവും ആശങ്കയുമൊക്കെ തോന്നിയ ഒരു സമയത്തെ കുറിച്ചും അഭിമുഖത്തില്‍ ബിജു മേനോന്‍ സംസാരിക്കുന്നുണ്ട്.

‘എനിക്ക് വരുന്ന സിനിമകളില്‍നിന്ന് നല്ലതുനോക്കിയിട്ടാണ് തിരഞ്ഞെടുക്കുന്നത്. ക്ലീഷേ റോളുകള്‍ ചെയ്യാന്‍ ആര്‍ക്കും താത്പര്യമുണ്ടാകില്ലല്ലോ.?

ചില സിനിമകള്‍ നമുക്ക് ഒഴിവാക്കാന്‍പറ്റാത്തതുണ്ടാകും. എന്നാലും പുതിയതെന്തെങ്കിലും ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്. പിന്നെ നമ്മള്‍ എന്തുചെയ്താലും അതിന്റെ ഫൈനല്‍ റിസള്‍ട്ട് തീരുമാനിക്കുന്നത് തിയേറ്ററില്‍ പ്രേക്ഷകരാണ്.

അവര്‍ സിനിമയെക്കുറിച്ച് നല്ലതുപറയുന്നതും, ഹിറ്റാകുന്നതിനുമപ്പുറം സന്തോഷം മറ്റൊന്നും നല്‍കില്ല. ഒരുസിനിമ വിജയിക്കുമ്പോള്‍ അത് നമ്മളെടുത്ത അധ്വാനത്തിനുകിട്ടുന്ന അംഗീകാരമായിക്കൂടിയാണ് കാണുന്നത്.

ഷൂട്ടിങ് കഴിഞ്ഞെങ്കിലും അതൊഴിവാക്കാന്‍ എനിക്ക് തോന്നിയില്ല, റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട്: മമിത ബൈജു

കോവിഡിനുശേഷം കുറച്ചുകാലം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരാന്‍ മടിച്ചപ്പോള്‍ ഒരുഭയമുണ്ടായിരുന്നു. ഇനി തിയേറ്ററിലേക്ക് ആളെത്തില്ലേ എല്ലാം ഒ.ടി.ടി.യില്‍ മാത്രമാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ആ ആശങ്ക വേറുതെയാണെന്ന് പ്രേക്ഷകര്‍തന്നെ തെളിയിച്ചു. നല്ല സിനിമയാണെങ്കില്‍ തിയേറ്ററിലേക്ക് തീര്‍ച്ചയായും ആളുവരും എന്നൊരു ധൈര്യം ഇന്നെല്ലാവര്‍ക്കുമുണ്ട്.

പുതിയൊരുതരം സിനിമ ചെയ്യാനും അത്തരം കഥാപാത്രങ്ങള്‍ സെലക്ട് ചെയ്യാനുമെല്ലാം പ്രേക്ഷകര്‍ തിയേറ്ററില്‍ നല്‍കുന്ന ഈ പിന്തുണയാണ് ഊര്‍ജമാകുന്നത്,’ ബിജു മേനോന്‍ പറഞ്ഞു.

Content Highlight: Biju Menon about his Movie Career and Characters