സീരിയസ് റോളുകള്‍ മാത്രം ഒരു സമയത്ത് ചെയ്തതുകൊണ്ട് ഹ്യൂമര്‍ കഥാപാത്രങ്ങളും ചെയ്യുന്ന ഒരാളായി ആളുകള്‍ അംഗീകരിച്ചിരുന്നില്ലെന്ന് നടന്‍ ബിജു മേനോന്‍.
സാധാരണ ഒരാള്‍ ഒരു ഹ്യൂമര്‍ പറയുമ്പോള്‍ ഒരാള്‍ ചിരിക്കുന്നതും ഓള്‍റെഡി പ്രൂവണ്‍ ആയിട്ടുള്ള ഒരാള്‍ തമാശ പറയുമ്പോള്‍ തിയേറ്ററില്‍ അതിന് കിട്ടുന്ന സ്വീകാര്യതയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ബിജു മേനോന്‍ പറയുന്നു.
മേരിക്കുണ്ടൊരു കുഞ്ഞാട്, ഓഡിനറി, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകള്‍ക്കൊക്കെ ശേഷമാണ് കോമഡി കഥാപാത്രങ്ങള്‍ കൂടി ആളുകള്‍ അംഗീകരിച്ചുതുടങ്ങിയതെന്നും ബിജു മേനോന്‍ പറയുന്നു.
‘സാധാരണ ഒരാള്‍ ഒരു ഹ്യൂമര്‍ പറയുമ്പോള്‍ ഒരാള്‍ ചിരിക്കുന്നതും ഓള്‍റെഡി പ്രൂവണ്‍ ആയിട്ടുള്ള ഒരാള്‍ തമാശ പറയുമ്പോള്‍ അതിന് ലഭിക്കുന്ന സ്വീകാര്യതയും രണ്ടാണ്.
ആ കാരണം കൊണ്ട് തിയേറ്ററില്‍ പോയി ഞാന്‍ ആ സിനിമ കണ്ടില്ല: എനിക്ക് തെറ്റുപറ്റി: ഷറഫുദ്ദീന്‍
ഉദാഹരണത്തിന് നമ്മുടെ ഇന്നസെന്റ് ചേട്ടനെപ്പോലുള്ളവരൊക്കെ ഒരു ഹ്യൂമര്‍ പറയുമ്പോള്‍ ആള്‍ക്കാര്‍ ചിരിക്കാന്‍ റെഡിയും പ്രിപ്പയേര്‍ഡുമാണ്.
നമ്മുടെ തുടക്കകാലത്ത് കൂടുതലും ചെയ്തുവന്നത് സീരിയസ് ജോണര്‍ സിനിമകളാണ്. ഇയാള്‍ പറയുന്നത് തമാശയാണോ എന്ന് ആളുകള്‍ തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അടുത്ത ഷോട്ട് വരികയൊക്കെ ചെയ്തിട്ട് ചില തമാശകളൊക്കെ ശ്രദ്ധിക്കാതെ പോയിട്ടുമുണ്ട്.
പിന്നെ ടൈറ്റിലില്‍ തന്നെ ഹ്യൂമര്‍ ഫീല്‍ ചെയ്യുന്ന സിനിമ വരുമ്പോഴാണ് ആള്‍ക്കാര്‍ പ്രതീക്ഷിക്കുക. മേരിക്കുണ്ടൊരു കുഞ്ഞാടൊക്കെ ചെയ്ത ശേഷം ആളുകള്‍ക്ക് അത് മനസിലാകും. അപ്പോള്‍ ഹ്യൂമര്‍ ഈസിയാകും.
സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രം ചെയ്യാന്‍ തയ്യാറായത് അതുകൊണ്ട് മാത്രമാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍
പിന്നെ സബ്ജക്ട് അനുസരിച്ചാണ് എല്ലാം. നമ്മുടെ കയ്യില്‍ കുറേ ഹ്യൂമര്‍ ഉണ്ടായതുകൊണ്ട് കാര്യമില്ല. ഒരു സീനില്‍ അതിടാന്‍ സ്‌കോപ്പ് ഉണ്ടെങ്കില്‍ മാത്രമേ നമുക്കത് ചെയ്ത് ഫലിപ്പിക്കാനും ഇംപ്രവൈസ് ചെയ്യാനുമൊക്കെ സാധിക്കുള്ളൂ,’ ബിജു മേനോന് പറഞ്ഞു.
Content Highlight: Biju Menon about Humour Characters