പൈങ്കിളിയുടെ ട്രെയിലര്‍ കണ്ടതും അച്ഛന്റെ കമന്റ് അതായിരുന്നു: ചന്തു സലിം കുമാര്‍

/

പൈങ്കിളി എന്ന ചിത്രത്തിലെ കുഞ്ഞായി എന്ന വേഷത്തിലൂടെ വീണ്ടും ഒരു മികച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുകയാണ് ചന്തു സലിം കുമാര്‍.

പൈങ്കിളി സിനിമയെ കുറിച്ചും സിനിമയുടെ ട്രെയിലര്‍ കണ്ട് അച്ഛന്‍ സലിം കുമാര്‍ പറഞ്ഞ കമന്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചന്തു.

മലയാളത്തിലെ പഴയ സിനിമകളെല്ലാം വളരെ ലൗഡ് ആയിരുന്നെന്നും ഇടയ്ക്ക് പരീക്ഷണസിനിമകള്‍ എത്തിയതോടെ റിയലിസ്റ്റിക്കായെന്നും ചന്തു പറയുന്നു.

‘നമ്മുടെ പഴയ സിനിമകളെല്ലാം വളരെ ലൗഡ് ആയിരുന്നു. ഇടയ്ക്ക് പരീക്ഷണസിനിമകള്‍ എത്തിയതോടെ റിയലിസ്റ്റിക്കായി. ലൗഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്.

ആന്റണിയെക്കൊണ്ട് പിന്നില്‍ നിന്ന് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടത്: സുരേഷ് കുമാര്‍

നമ്മള്‍ നന്നായി അഭിനയിച്ച് ഫലിപ്പിക്കുകതന്നെ വേണം. അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് അത് ബോറടിയാകും. പൈങ്കിളിയുടെ മൊത്തത്തിലുള്ള സ്വഭാവം ലൗഡ് ആണ്. എല്ലാവരും കുറച്ച് ഓവര്‍ ആയിട്ടാണ് ചെയ്തിരിക്കുന്നത്.

ചെറുതായി ഒന്ന് വീഴുന്നതിനുപകരം കമിഴ്ന്നടിച്ചു വീഴുന്ന ശൈലി. കുറച്ചുകാലമായി മലയാളത്തില്‍ ഇത്തരത്തിലുള്ള സിനിമ വന്നിട്ട്. പൈങ്കിളിയില്‍ ഉപയോഗിച്ചിരിക്കുന്ന പല ഡയലോഗുകളും നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സിനിമാ ഡയലോഗുകള്‍ തന്നെയാണ്.

ഒരുകണക്കിന് പറഞ്ഞാല്‍ പൈങ്കിളി ഒരു സ്പൂഫ് കൂടിയാണ്. അച്ഛന്‍ ഉള്‍പ്പെടെയുള്ള ജനറേഷന്‍ ചെയ്ത വേഷങ്ങളെല്ലാം ലൗഡ് ആയിരുന്നു. അതുകൊണ്ടുതന്നെ ട്രെയിലര്‍ കണ്ടതിനുശേഷം സംഭവം കൊള്ളാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആപ്പ് കൈ സേ ഹോ എന്ന പേര് പാന്‍ ഇന്ത്യന്‍ റീച്ചിന് വേണ്ടിയോ; മറുപടിയുമായി അജു

ജിത്തു മാധവനാണ് എന്നോട് കഥ പറയാന്‍ വന്നത്. കഥ മുഴുവന്‍ പറഞ്ഞുകഴിഞ്ഞിട്ടാണ് കുഞ്ഞായി നീ ആണ് ന്ന് പറയുന്നത്. ആവേശം ടീമിന്റെ ഭാഗമായിരുന്ന ഒട്ടേറെ പേര്‍ പൈങ്കിളിയിലും ഉണ്ട്.

അവര്‍ക്ക് ശരിക്കും ഒരു റീയൂണിയന്‍ പോലെയായിരുന്നു സെറ്റ്. ഞാനാണ് പുതിയതായി ചെന്നയാള്‍. എന്നാല്‍, ഇവരെല്ലാം എന്റെ സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ സെറ്റൊരു ഓളം ആയിരുന്നു.

കംഫര്‍ട്ട് ആയ ഒരു ടീം ആയതുകൊണ്ട് നമ്മള്‍ക്ക് ഏതു മീറ്ററും പെര്‍ഫോം ചെയ്യാം. ചിലതൊക്കെ ൈകയില്‍നിന്നിടാം. അതിനെല്ലാം സംവിധായകന്‍ ശ്രീജിത്ത് ബാബു ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു,’ ചന്തു സലിം കുമാര്‍ പറഞ്ഞു.

Content Highlight: Chandu Salim Kumar about Painkili Movie