സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്. കൊമേഷ്സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.
ഹിന്ദിയിലെ പ്രേക്ഷകര്‍ക്ക് തമിഴിലെ ഏതെങ്കിലും സിനിമകള്‍ പരിചയപ്പെടുത്താന്‍ പറഞ്ഞാല്‍ താന്‍ പറയുന്ന സിനിമകളിലൊന്ന് ഭാരതിരാജ സംവിധാനം ചെയ്ത പതിനാറ് വയതിനിലേ ആയിരിക്കുമെന്ന് പറയുകയാണ് വിക്രം. 1977ല്‍ റിലീസായ 16 വയതിനിലേയില്‍ കമല്‍ ഹാസനും ശ്രീദേവിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രജിനികാന്തായിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്.
തമിഴ് സംസ്കാരത്തോട് ചേര്‍ന്നു നില്ക്കുന്ന, വളരെ റോ ആയിട്ടുള്ള ഗ്രാമീണതയുടെ കഥ പറയുന്ന ഒന്നാണ് ആ സിനിമയാണെന്ന് വിക്രം പറഞ്ഞു. ഇന്ന് കാണുമ്പോഴും അതിന്റെ പുതുമ നഷ്ടപ്പെടില്ലെന്നും അത്രക്ക് മനോഹരമായ സിനിമയാണ് ആ ചിത്രമെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. ആ സിനിമ റീമേക്ക് ചെയ്യുകയാണെങ്കില്‍ കമല്‍ ഹാസന് ചെയ്ത വേഷം തനിക്ക് ചെയ്യണമെന്നും വിക്രം പറഞ്ഞു. ബീര്‍ ബൈസിപ്പ്സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ചിയാന്‍.
Also Read: എന്റെ ലൈഫില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ആ കാര്യങ്ങളൊക്കെ: മോഹന്‍ലാല്‍
‘നായകന്, 16 വയതിനിലെ, ഉതിരിപ്പൂക്കള്‍, രാവണന്. ഹിന്ദിയിലെ പ്രേക്ഷകര്‍ക്ക് തമിഴ് സിനിമയെപ്പറ്റി പരിചയപ്പെടുത്താന്‍ ഏതെങ്കിലും സിനിമകള്‍ നിര്‍ദേശിക്കാന്‍ പറഞ്ഞാല്‍ എന്റ ഓപ്ഷനുകള്‍ ഇതൊക്കെയാണ്. അതില്‍ തന്നെ 16 വയതിനിലെ തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ഭാരതിരാജ സാറാണ് അതിന്റെ ഡയറക്ടര്‍. കമല്‍ ഹാസന് സാര്‍, ശ്രീദേവി മാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ വില്ലന്‍ റോളില്‍ വന്നത് രജിനികാന്ത് സാറാണ്.
ആ സിനിമയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ വളരെ റോ ആയിട്ടുള്ള, അതേ സമയം യൂണിവേഴ്സലായിട്ടുള്ള സ്റ്റോറി ടെല്ലിങ്ങുള്ള കഥയാണ്. ആ സിനിമയിലെ എല്ലാ ഡയലോഗും എനിക്ക് കാണാപ്പാഠമാണ്. കമല്‍ സാര്‍ അവതരിപ്പിച്ച ഷപ്പാണി എന്ന ക്യാരക്ടര്‍ ഒക്കെ വേറെ ലെവലാണ്. ഇനി എപ്പോഴെങ്കിലും 16 വയതിനിലേ റീമേക്ക് ചെയ്യുകയാണെങ്കില്‍ കമല്‍ സാര്‍ ചെയ്ത റോള്‍ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ വിക്രം പറഞ്ഞു.
Content Highlight: Chiyaan Vikram saying he wish to do Kamal Haasan’s character in 16 Vayadhinile movie