കൊച്ചി: നടന് ബാലക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നുമുള്ള ബാലയുടെ വാദങ്ങള്‍ക്കെതിരെയാണ് മകള്‍ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും തന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് മടുത്തെന്നും മകള്‍ പറയുന്നു.
ഈ വിഷയം തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും തന്നേയും അമ്മയെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും താനും അമ്മയും മോശക്കാരാണെന്നാണ് പലരും കരുതുന്നതെന്നും മകള്‍ പറയുന്നു.
ആ സീനിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു; എന്നെയൊന്ന് ഷൂട്ട് ചെയ്ത് കൊല്ലുമോയെന്ന് ചോദിച്ചു: ഭാവന
‘എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന ഒരു പ്രധാന വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാന്‍ പോലും സത്യത്തില്‍ എനിക്ക് താത്പര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാന്‍ മടുത്തു. അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സ്കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാല്‍ അതല്ല സത്യം.
നിവിന്‍ പോളിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം സംശയിച്ചു: പൂര്‍ണിമ ഇന്ദ്രജിത്ത്
‘ ഞാന്‍ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ.
ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.
എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന് അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു.
ആ സംവിധായകനോട് പൃഥ്വി എന്റെ പേര് പറഞ്ഞപ്പോൾ മറ്റൊരാളെ വെക്കാനാണ് ആദ്യം പറഞ്ഞത്: ദീപക് ദേവ്
എന്റെ അമ്മ തടുത്തില്ല എങ്കില്‍ അത് എന്റെ തലയില്‍ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്,’ കുട്ടി പറഞ്ഞത്.
2010 ലാണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. 2019 ല്‍ ഇരുവരും വിവാഹമോചിതരായി. അതിന് ശേഷം മകള്‍ അമൃതയ്ക്കൊപ്പമാണ് താമസിക്കുന്നത്.
Content Highlight: Daughter of Bala Criticise Her Father