വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ട ശേഷം നടന് മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആലോചിക്കുന്ന ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന് ധ്യാന്‍ ശ്രീനിവാസന്.
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ തന്റെ മനസിലുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ തിരക്കൊക്കെ കഴിഞ്ഞ ശേഷം പോയി കണ്ട് സംസാരിക്കുമെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.
ഒപ്പം വര്‍ഷങ്ങള്‍ക്കുശേഷം സിനിമ കണ്ട് മോഹന്‍ലാല്‍ വിളിച്ച് തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ചും ധ്യാന്‍ സംസാരിച്ചു.
‘ ലാല്‍ സാറിനെ വെച്ച് ചെയ്യാനുദ്ദേശിക്കുന്ന സിനിമ ഞാന്‍ പിച്ച് ചെയ്തിട്ടൊന്നുമില്ല. കഥകള്‍ ആലോചിക്കുന്നുണ്ട്, കഥകള്‍ ഉണ്ട്. പക്ഷേ ഞാന്‍ ആ ഭാഗത്തേക്കേ പോയിട്ടില്ല.
എത്ര ചെറിയ വേഷമാണെങ്കിലും വിളിക്കണം, ആ സംവിധായകന് ഞാന്‍ അങ്ങോട്ട് മെസ്സേജയച്ചു: നസ്ലെന്
ഒന്ന് പുള്ളി വലിയ വലിയ സിനിമകളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ തിരക്കൊക്കെ കഴിഞ്ഞിട്ട് പോയി കാണാന്‍ ഇരിക്കുകയാണ്. എന്നെ ഏറ്റവും ഒടുവില്‍ വിളിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ കണ്ട ശേഷമാണ്.
‘യു ഡിഡ് ആന്‍ എക്സലന്റ് ജോബ്’ എന്ന് പറഞ്ഞു. അതൊക്കെ വലിയ സന്തോഷമാണ്. അദ്ദേഹം ഇങ്ങോട്ട് വിളിച്ചിട്ട് സംസാരിക്കുകയാണല്ലോ.
രാജുവേട്ടന് എന്റെ പേര് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി; അത് ഞാന്‍ സ്വപ്നം കണ്ടതിലും അപ്പുറം: നസ്ലെന്
വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞപ്പോള്‍ ഒരുപാട് പേര് വിളിച്ചു. അതില്‍ ഏറ്റവും സന്തോഷം തോന്നിയ വിൡഇത് തന്നെയായിരുന്നു. അവര്‍ ചെയ്യാനിരുന്ന വേഷമായിരുന്നല്ലോ.
അത് നമ്മള് ചെയ്തിട്ട് കുറച്ചെങ്കിലും നന്നായി എന്ന് പറയുമ്പോള്‍ നമുക്ക് കിട്ടുന്ന വലിയ അപ്രിസിയേഷനല്ലേ. പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലുള്ള ഒരു വലിയ നടനില്‍ നിന്നും,’ ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
Content Highlight: Dhyan Sreenivasan about a movie with Mohanlal