ഫേക്ക് ഐഡിയില്‍ കമന്റിടുന്ന പ്രമുഖ നടി; ചര്‍ച്ചയായി ധ്യാനിന്റെ കമന്റ്

/

‘ഐഡി ദി ഫെയ്ക്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മലയാള സിനിമയിലെ ഒരു നടിയെ കുറിച്ചുള്ള ധ്യാനിന്റെ കമന്റ്.

സൂപ്പര്‍ സ്റ്റാര്‍ നടിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഫെയ്ക്ക് ഐ.ഡി ഉണ്ടെന്നും അതിലൂടെ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന നടിമാരുടെ പോസ്റ്റിന് താഴെ ‘നിങ്ങള്‍ എല്ലാം ഫീല്‍ഡ് ഔട്ട് ആയി പണ്ടേ’ എന്ന കമന്റുകള്‍ ഇടാറുണ്ടെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.

ലൂസിഫറിനായി ഗുജറാത്തില്‍ പോയപ്പോള്‍ അവര്‍ സംസാരിച്ചത് ദൃശ്യത്തെ കുറിച്ച്; മൂന്നാം ഭാഗത്തിനായുള്ള ശ്രമത്തിലെന്ന് മോഹന്‍ലാല്‍

‘അടുത്ത് കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടിയാണ്. അവര്‍ക്ക് ഫേക്ക് ഐ.ഡി ഉണ്ട്. ഇത് അവരുടെ സുഹൃത്ത് തന്നെ പറഞ്ഞ കാര്യമാണ്.

ചില നടിമാരൊക്കെ സിനിമയിലേക്ക് കം ബാക്ക് നടത്തുമല്ലോ, അപ്പോള്‍ ഈ പുള്ളിക്കാരി അതിന്റെ താഴെ വന്ന് കമന്റിടും. നീ പോടി അവിടുന്ന് നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ, എന്ന്. ഫേക്ക് ഐ.ഡിയില്‍ നിന്നാണ്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണത്രേ,’ എന്നായിരുന്നു ധ്യാനിന്റെ പരാമര്‍ശം.

സിനിമയില്‍ ആരൊക്കെയാണ് സുഹൃത്തുക്കള്‍ എന്ന് പറയാന്‍ കഴിയില്ലെന്നും നമ്മള്‍ക്കൊപ്പമാണെന്ന് തോന്നിക്കുകയും നമ്മള്‍ ഇല്ലാതിരിക്കുമ്പോള്‍ ശരിക്കുള്ള സ്വാഭാവും പുറത്തെടുക്കുന്നവരുമാണ് പലരെന്നും ധ്യാന്‍ പറഞ്ഞു.

എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍, പ്രാര്‍ത്ഥനകളോടെ സസ്‌നേഹം മമ്മൂട്ടി

‘ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. സിനിമ കണ്ടു കേട്ടോ, ഗംഭീരമാണെന്നൊക്കെ പറയും. പക്ഷേ അത് മനസില്‍ തൊട്ട് പറയുന്നതായിരിക്കില്ല. ഭയങ്കര ഫേക്ക് ആയിരിക്കും. ഇവര്‍ നമ്മുടെ ദു:ഖത്തിലൊക്കെ പങ്കുചേരും. എന്നാല്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നവര്‍ വളരെ കുറവായിരിക്കും. എത്രത്തോളം ഫേക്ക് ആണ് ഒറിജിനലാണ് എന്ന നമ്മള്‍ തന്നെ മനസിലാക്കണം,’ ധ്യാന്‍ പറയുന്നു.

അഭിമുഖത്തിലെ ഈ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പുരുഷന്മാരേക്കാള്‍ ഫേക്ക് ഐഡികള്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlight: Dhyan Sreenivasan about Fake Ids