ഇനി മുതല്‍ സെലക്ടീവ് ആകാനാണ് തീരുമാനം, പക്ഷേ ഒരു നാല് വര്‍ഷമെങ്കിലും പിടിക്കും: ധ്യാന്‍ ശ്രീനിവാസന്‍

/

മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്യുന്ന പുതുതലമുറ താരങ്ങളില്‍ ഏറ്റവും മുന്നിലുള്ള വ്യക്തിയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പന്ത്രണ്ടും പതിമൂന്നും സിനിമകളാണ് ധ്യാനിന്റേതായി കഴിഞ്ഞ ഓരോ വര്‍ഷങ്ങളിലും പുറത്തിറങ്ങുന്നത്.

പലതും സാമ്പത്തികമായി പരാജയപ്പെടുമ്പോഴും അതില്‍ ദു:ഖിച്ചിരിക്കാനോ വിഷമിക്കാനോ താന്‍ തയ്യാറല്ലെന്ന് ധ്യാന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു.

ഒരു സിനിമ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നും തന്നെ സംബന്ധിച്ച് സിനിമ എന്നത് കല എന്നതിന് അപ്പുറത്തേക്ക് വരുമാന മാര്‍ഗമാണെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.

എന്തുകൊണ്ടാണ് സെലക്ടീവാകാത്തതെന്നും അങ്ങനെയൊരു പ്ലാന്‍ മനസിലുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാന്‍.

സിംപ്ലിസിറ്റി എന്റെ മേല്‍ ആരോപിക്കുന്നത് എനിക്ക് ഇഷ്ടമല്ല: ഷറഫുദ്ദീന്‍

ഇനി മുതല്‍ സെലക്ടീവ് ആകാനാണ് തീരുമാനമെന്നും പക്ഷേ അതിന് ഒരു മൂന്ന് നാല് വര്‍ഷമെങ്കിലും പിടിക്കുമെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. നിലവില്‍ കമ്മറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കാന്‍ അത്രയെങ്കിലും സമയമെടുക്കുമെന്നായിരുന്നു താരം തമാശരൂപേണ പറഞ്ഞത്.

‘ എല്ലാ കാലവും ഇങ്ങനെ പോകാന്‍ പറ്റില്ലല്ലോ. ഇപ്പോഴത്തെ അവസ്ഥയില്‍ ക്രൈസിസില്‍ നില്‍ക്കുകയാണ്. അപ്പോള്‍ നമ്മള്‍ ചൂസി ആയേ തീരൂ.

പക്ഷേ ചൂസിയാകുന്നതിന് മുന്‍പേ മൂന്നാല് കൊല്ലത്തേക്ക് പടങ്ങളുണ്ട്. അതെല്ലാം ചെയ്തുവെച്ചുപോയി. ഇനി ചൂസിയാകുമ്പോള്‍ അപ്പോഴുള്ള പടങ്ങളുമായി കൂട്ടിക്കുഴഞ്ഞുപോകരുതല്ലോ.

ചൂസി ആയി വരുമ്പോഴേക്ക് ഒരു മൂന്ന് വര്‍ഷമെടുക്കും. എന്റെ അളിയനും മാമനുമൊന്നുമല്ല എനിക്ക് ഇപ്പോള്‍ സിനിമകള്‍ കൊണ്ടുതരുന്നത്. ഇത്രയും പടങ്ങള്‍ പൊട്ടുന്നു എന്നിട്ടും എന്തുകൊണ്ട് എനിക്ക് വീണ്ടും പടം കിട്ടുന്നു.

അങ്ങനെ ഒരു കാര്യം ലാലേട്ടന്‍ വീട്ടില്‍ ചെയ്തിട്ടുണ്ടാകില്ല, പക്ഷേ ആ സീനില്‍ രണ്ടുപേരും ഞെട്ടിച്ചു: തരുണ്‍ മൂര്‍ത്തി

ഒരാളുടെ ഒരു പടം പൊട്ടിയാല്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന് പറയുന്ന കാലത്താണ് വീണ്ടും വീണ്ടും പടങ്ങള്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം 13 പടം. അത് എന്തുകൊണ്ടായിരിക്കും.

ഇതിനിടെ വര്‍ഷങ്ങള്‍ക്കുശേഷം ഓടി, ഉടല്‍ എനിക്ക് അഭിനന്ദനം കിട്ടി. നമ്മള്‍ ചെയ്യുന്ന പടങ്ങളുടെ എണ്ണം കൂടുന്നതാണ് പ്രശ്‌നം. അപ്പോള്‍ ഈ വിജയചിത്രളുടെ റേഷ്യോ കുറയും.

ഞാന്‍ ചൂസിയായിരുന്നെങ്കില്‍ നമുക്കും ഇത് പറ്റും. ഞാന്‍ മുന്‍പേ പറഞ്ഞിട്ടുണ്ട് എനിക്ക് സിനിമയോട് വലിയ അഭിനിവേശമൊന്നുമില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan about Movie selection