മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ പ്രധാനി ദിലീപ്; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ പ്രധാനി ദിലീപെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ ബിഗ് ബ്രേക്കിങ്ങാണ് പവര്‍ ഗ്രൂപ്പിലെ പ്രധാനി ദിലീപാണെന്നും ദിലീപിന്റെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചതെന്നും വ്യക്തമാക്കുന്നത്.

ദിലീപിന്റെ ഇടപെടലില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് അവസരം നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷവും മലയാള സിനിമയില്‍ ഇവരുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യു.സി.സി പ്രവര്‍ത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രായം കൂടുന്തോറും പുച്ഛം കൂടുന്ന നടനാണ് അദ്ദേഹം: പൃഥ്വിരാജ്

എ.എം.എം.എ ഉല്‍പ്പെടെ തിയേറ്റര്‍ സംഘടനകള്‍ അടക്കം മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയാണ് ദിലീപ്.

ഒരു സിനിമയിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. നടിയെ അക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ദിലീപിന്റെ കൂടെ ചേര്‍ന്ന് നിന്നു.

സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകന്‍ ആരാകണം, നായിക ആരാകണമെന്നടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതും ദിലീപാണെന്നും നായകന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന നടന്മാരെ മാറ്റിനിര്‍ത്താന്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനയന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുതല്‍ പൃഥ്വിരാജിനെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും ദിലീപാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികാതിക്രമം; ജയസൂര്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

15 അംഗ പവര്‍ ഗ്രൂപ്പ് സിനിമാ മേഖലയിലുണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് . മലയാള സിനിമയില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പുണ്ടെന്നും അവര്‍ക്കെതിരെ സംസാരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭയമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.

‘സംവിധായകനെതിരെ പരാതി പറയാന്‍ പോലും സിനിമയില്‍ സ്ത്രീകള്‍ക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാല്‍ മിണ്ടാതെയിരിക്കാനും ‘അഡ്ജസ്റ്റ്’ ചെയ്യാനുമാണ് പറയുക.

എന്നാല്‍ പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ക്കോ, സംവിധായകര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്.