സിനിമയിലെ ഈ സ്പേസുകളെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയതാണ്: ദിലീഷ് പോത്തന്‍

/

തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടുകയാണ് ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ്. ആഷിഖ് അബുവിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ചിത്രമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളും താരങ്ങളുടെ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

റൈഫിള്‍ ക്ലബില്‍ കേന്ദ്ര കഥാപാത്രമായ സെക്രട്ടറി അവറാനെ അവതരിപ്പിച്ചിരിക്കുന്നത് നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ്.

ആഷിഖ് അബുവിന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിലൂടെയായിരുന്നു ദീലീഷ് പോത്തന്റെ അഭിനയത്തിന്റെ തുടക്കവും.

രുധിരത്തിലെ മെമ്പര്‍ വര്‍ഗീസ് എനിക്കൊരു ചലഞ്ചായിരുന്നു: കുമാരദാസ്

ആഷിഖ് അബുവുമായുള്ള ബന്ധത്തെ കുറിച്ചും റൈഫില്‍ ക്ലബ്ബിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍.

സിനിമയില്‍ താന്‍ ആരെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് ആഷിഖ് അബുവിനാണെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ആദ്യമായി തന്നെ അഭിനയിപ്പിച്ചതും തന്റെ ആദ്യ സിനിമ നിര്‍മിച്ചതും തന്നെ നായകനാക്കിയതുമെല്ലാം ആഷിഖ് അബുവാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ സിനിമയില്‍ എന്നെ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറാക്കുന്നു. എന്റെ ആദ്യ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു.

ഇപ്പോള്‍ ഈ ചിത്രത്തില്‍ എന്നെ ഒരു മേജര്‍ റോളിലേക്ക് വിളിക്കുന്നു. സിനിമയിലെ ഈ സ്പേസുകളെല്ലാം ആഷിക്കേട്ടന്‍ എനിക്ക് നല്‍കിയതാണ്.

എന്തുകൊണ്ട് അങ്ങനെ അവസരങ്ങള്‍ തന്നു എന്ന് ആഷിക്കേട്ടനോട് തന്നെ ചോദിക്കണം. എന്തായാലും ആ ഓഫറുകളൊക്കെ എനിക്ക് ഗുണമായിരുന്നു.’ ദിലീഷ് പോത്തന്‍ പറഞ്ഞു.

മോനെ, നിന്നെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു എന്ന് അദ്ദേഹം എന്റെ മുഖത്തു നോക്കി പറഞ്ഞു: അജു വര്‍ഗീസ്

റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിച്ചത്.

‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവരുടെ ഗംഭീര പ്രകടനത്തിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്.

Content Highlight: Dileesh Pothan about Aashiq Abu

 

 

 

Exit mobile version